ചാ​ടി​പ്പോ​യ നാ​ലു കോ​വി​ഡ് പോ​സി​റ്റീ​വാ​യ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി
Sunday, October 25, 2020 10:15 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് പോ​സി​റ്റി​വാ​യ നാ​ല് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ഒ​രു തൊ​ഴി​ലാ​ളി​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ വെ​ട്ടി​ച്ച് ക​ട​ന്നു. രോ​ഗ​വി​വ​രം മ​റ​ച്ചെ​ത്തി ബൈ​സ​ണ്‍​വാ​ലി​യി​ലെ തോ​ട്ട​ത്തി​ൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ അ​ഞ്ചു​പേ​രെ​യും രാ​ജാ​ക്കാ​ട്, നെ​ടു​ങ്ക​ണ്ടം പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് പി​ടി​കൂ​ടി.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​വു​ന്തി​യി​ൽ താ​മ​സി​ച്ചി​രു​ന്ന മ​ധ്യ​പ്ര​ദേ​ശു​കാ​രാ​യ നാ​ല് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​വി​ടു​ത്തെ ഒ​രു തോ​ട്ട​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ നാ​ലു തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ ജോ​ലി​ചെ​യ്തു. ഇ​വ​രെ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചു. തോ​ട്ട​ത്തി​ൽ ഇ​വ​രോ​ടൊ​പ്പം ഇ​ന്ന​ലെ ജോ​ലി​ചെ​യ്ത 25 പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തോ​ട്ടം അ​ന​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു​പൂ​ട്ടി.