വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളു​ടെ പ​ലി​ശ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണം: പി.​ജെ. ജോ​സ​ഫ്
Sunday, October 25, 2020 10:15 PM IST
തൊ​ടു​പു​ഴ: ക​ഐ​സ്‌​സി -എം 57-ാം ​ജന്മദി​നം തൊ​ടു​പു​ഴ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​തെ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ളോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും പാ​ഠ്യ​പ​ദ്ധ​തി പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെഎസ‌്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ഇ​ട​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ജോ​യി എ​ബ്രാ​ഹം, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​ണി നെ​ല്ലൂ​ർ, മാ​ത്യു സ്റ്റീ​ഫ​ൻ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, അ​ജി​ത് മു​തി​ര​മ​ല, സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, സാ​ബു കു​ര്യ​ൻ, വി.​ജെ. ലാ​ലി, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, എം.​മോ​നി​ച്ച​ൻ, ജോ​സി ജേ​ക്ക​ബ്, അ​ഭി​ജി​ത്ത് മാ​ണി, എം.​ ബി​നോ​യി, ഖാ​ദ​ർ മ​ങ്ക​ട, ആ​ൻ​സ​ണ്‍ ആ​ന്‍റ​ണി, കെ.​എം. ജോ​ർ​ജ്, അ​ഭി​ലാ​ഷ് ക​ര​കു​ളം, സാ​ബു ഉ​ഴു​ന്നാ​ലി​ൽ, നോ​യ​ൽ ലൂ​ക്ക്, പ്ര​ഭു​ൽ ഫ്രാ​ൻ​സി​സ്, ജി.​ ജോ​ണ്‍ അ​യ്യം​കോ​വി​ൽ, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി, ശ്രീ​കൃ​ഷ്ണ​ൻ ഇ​ട​ത്ത​റ​യി​ൽ, ശ്ര​ദ്ധ​യി​ൽ ക​ൽ​പ്പ​റ്റ, ഡീ​ൻ ഷി​ഫാ​സ്, ജോ​ണ്‍​സ് ത​ത്ത​ൻ​കു​ളം, അ​ശ്വി​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര, ജ​ൻ​സ് നി​ര​പ്പേ​ൽ, ജോ​ബി​ൻ ജോ​സ്, മെ​ൽ​ബി​ൻ പാ​റാ​മു​ണ്ട, ജി​ബി​ൻ ജോ​സ്, റോ​ഷ​ൻ ഇ​ടു​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.