95 കാ​രി​യാ​യ ത്രേ​സ്യാ​മ്മ അ​മ്മ​ച്ചി ത്രി​ല്ലി​ലാ​ണ്
Sunday, October 25, 2020 10:15 PM IST
ചെ​റു​തോ​ണി: വി​റ​യ്ക്കു​ന്ന കൈ​വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ പേ​ന തി​രു​കി​വ​ച്ച് 95-കാ​രി​യാ​യ ത്രേ​സ്യാ​മ്മ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ത്ര​യൊ​ന്നും ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല, ത്രേ​സ്യാ​മ്മ അ​മ്മ​ച്ചി​പോ​ലും. ത​ങ്ക​മ​ണി കാ​മാ​ക്ഷി കൂ​ത്ര​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ് ആ​രി​ലും അ​തി​ശ​യം ജ​നി​പ്പി​ക്കു​ന്ന ഈ ​മു​ത്ത​ശി.
പ​ഴ​യ അ​ഞ്ചാം​ക്ലാ​സു​കാ​രി​യാ​യ അ​മ്മ​ച്ചി​ക്ക് അ​ക്ഷ​ര​ങ്ങ​ളും വാ​യ​ന​യും ഒ​ന്നും പു​ത്ത​രി​യ​ല്ലെ​ങ്കി​ലും പ​ക​ർ​ത്തി​യെ​ഴു​ത്തി​ന്‍റെ പ്രാ​ഗ​ൽ​ഭ്യം ഒ​ട്ടും പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​ല്ല. കാ​മാ​ക്ഷി സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ആ​ന്‍റ​ണി പാ​ലാ​പ്പു​ളി​ക്ക​ൽ കോ​വി​ഡ് കാ​ല​ത്ത് മാ​താ​ക്ക​ൾ​ക്കാ​യി ഇ​ട്ടു​കൊ​ടു​ത്ത ഹോം​വ​ർ​ക്കാ​ണ് ത്രേ​സ്യാ​മ്മ അ​മ്മ​ച്ചി​യെ എ​ഴു​ത്തു​കാ​രി​യാ​ക്കി​യ​ത്.
അ​ക്ഷ​ര​ത്തെ​റ്റ് ഒ​ന്നു​മി​ല്ലാ​തെ വ​ടി​വൊ​ത്ത അ​ക്ഷ​ര​ത്തി​ൽ ആ​ർ​ക്കും വാ​യി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വ​ലി​യ പ​തി​നൊ​ന്ന് ബു​ക്കു​ക​ളി​ലാ​ണ് ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്തു പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​മ്മ​ച്ചി​യു​ടെ ആ​ദ്യ ഉ​ദ്യ​മ​വു​മാ​ണി​ത്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തോ​ടെ ബൈ​ബി​ൾ വാ​യ​ന​യി​ലും പ്രാ​ർ​ഥ​ന​യി​ലും മാ​ത്ര​മാ​യി​രു​ന്നു ശ്ര​ദ്ധ.
കാ​മാ​ക്ഷി സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ മാ​താ​ക്ക​ളോ​ട് ബൈ​ബി​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ​ത്താ​ൽ കൈ​വി​റ​യ​ലു​ണ്ടാ​യി​രു​ന്ന ത്രേ​സ്യാ​മ്മ​യ​മ്മ​ച്ചി​യും ബൈ​ബി​ൾ എ​ഴു​താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. കൈ​വി​റ​യി​ൽ ത​ട​സ​മാ​കു​മെ​ന്ന് പ​റ​ഞ്ഞ ഇ​വ​രോ​ട് ബൈ​ബി​ൾ എ​ഴു​തി​യാ​ൽ രോ​ഗം മാ​റു​മെ​ന്നു​പ​റ​ഞ്ഞ് വി​കാ​രി​യ​ച്ച​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂ​ടാ​തെ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​നെ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി കാ​ണി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം​ചെ​യ്തു. ഇ​തി​ൽ പ്ര​ചോ​ദി​ത​യാ​യാ​ണ് അ​മ്മ​ച്ചി ബൈ​ബി​ൾ എ​ഴു​താ​നാ​രം​ഭി​ച്ച​ത്.
മ​ണി​ക്കൂ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി എ​ഴു​തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. എ​ഴു​ത്തു ശീ​ല​മാ​ക്കി​യ​പ്പോ​ൾ കൈ​വി​റ​യ​ൽ മാ​റു​ക​യും​കൂ​ടി ചെ​യ്ത​തോ​ടെ അ​മ്മ​ച്ചി​യു​ടെ ആ​വേ​ശ​വും വ​ർ​ധി​ച്ചു. പു​തി​യ നി​യ​മ​വും സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളും മു​ഴു​വ​നാ​യും ത്രേ​സ്യാ​മ്മ​യ​മ്മ​ച്ചി എ​ഴു​തി​തീ​ർ​ത്തു. ഇ​വ​രു​ടെ മ​ക്ക​ൾ ബു​ക്കു​ക​ൾ ബൈ​ൻ​ഡു​ചെ​യ്ത് ഭം​ഗി​യാ​ക്കു​ക​യും ചെ​യ്തു.
ത്രേ​സ്യാ​മ്മ അ​മ്മ​ച്ചി ബൈ​ബി​ളി​ന്‍റെ കൈ​യെ​ഴു​ത്തു പ്ര​തി ത​യാ​റാ​ക്കു​ന്ന വി​വ​രം വി​കാ​രി​യ​ച്ച​നി​ൽ​നി​ന്നും കേ​ട്ട​റി​ഞ്ഞ് ഇ​ടു​ക്കി ബി​ഷ​പ്പ് അ​നു​മോ​ദി​ച്ച​താ​യി അ​മ്മ​ച്ചി പ​റ​ഞ്ഞു. പ​ഴ​യ നി​യ​മം​കൂ​ടി പ​ക​ർ​ത്തി​യെ​ഴു​താ​നു​ള്ള ഉ​ത്സാ​ഹ​ത്തി​ലാ​ണി​പ്പോ​ൾ അ​മ്മ​ച്ചി. മാ​ത്യു, പ​രേ​ത​നാ​യ ജോ​സ​ഫ്, മോ​നി, മോ​ളി, കു​ര്യാ​ച്ച​ൻ, ടോ​മി, മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.