മാ​മ​ച്ച​ൻ​കു​ന്ന് മ​ഴ​വെ​ള്ള സം​ഭ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Monday, October 26, 2020 10:26 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മാ​മ​ച്ച​ൻ​കു​ന്ന് മ​ഴ​വെ​ള്ള സം​ഭ​ര​ണ​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 40 വ​ർ​ഷ​ത്തോ​ള​മാ​യി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കു​ടി​വെ​ള്ള​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​ത്ത​ത്.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ക്കു​വ​ള്ളി, മ​ഴു​വ​ടി, വാ​ക​ച്ചു​വ​ട് വാ​ർ​ഡു​ക​ളി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 25 കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത കു​ടി​വെ​ള്ളം​ക്ഷാ​മം നേ​രി​ടു​ന്ന​ത്. കു​ന്നി​ൻ​പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ട് വാ​ഹ​ന​ഗ​താ​ഗ​ത സൗ​ക​ര്യ​വു​മി​ല്ല.
കാ​ലി​വ​ള​ർ​ത്ത​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന തൊ​ഴി​ൽ. എ​ന്നാ​ൽ മ​ഴ നി​ല​ച്ചാ​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ച്ചാ​ൽ ഒ​രു​പ​രി​ധി​വ​രെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കും.
പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യേ​ക്കാ​വു​ന്ന മാ​മ​ച്ച​ൻ​കു​ന്ന് മ​ഴ​വെ​ള്ള സം​ഭ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ​മാ​ർ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.