തേ​വാ​രം - തേ​വാ​രം​മെ​ട്ട് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Monday, October 26, 2020 10:26 PM IST
നെ​ടു​ങ്ക​ണ്ടം: തേ​വാ​രം - തേ​വാ​രം​മെ​ട്ട് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​മി​ഴ്നാ​ട്ടി​ലും ശ​ക്ത​മാ​കു​ന്നു. ഇ​തി​നാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​വാ​ര​ത്തേ​ക്ക് പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. തേ​നി ഉ​ൾ​പ്പെടെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും 18 -ാം ക​നാ​ൽ ക​ർ​ഷ​ക സം​ഘ​ട​ന​യും സം​യു​ക്ത​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ 39 വ​ർ​ഷ​മാ​യി ഈ ​റോ​ഡി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടു​ന്നു​ണ്ട്. 1981-ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി എം.​ജി.​ആ​റി​ന് ക​ർ​ഷ​ക​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം നേ​രി​ട്ടെ​ത്തി തേ​വാ​ര​ത്ത് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്നു​മു​ത​ൽ വ​നം​വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ക​യാ​ണ്.
റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ അ​ത് ച​ര​ക്കു​നീ​ക്ക​ത്തി​നും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ഗു​ണം​ചെ​യ്യു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. തേ​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​നി​ന്നും ഏ​ല​ക്ക ഉ​ൾ​പ്പെടെ​യു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കും അ​വി​ടെ​നി​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന് എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് റോ​ഡ്.
കേ​ര​ള​ത്തി​ൽ​നി​ന്നും തേ​നി, മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് 30 കി​ലോ​മീ​റ്റ​ർ ലാ​ഭി​ക്കാം.
2018-ൽ ​ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​രു​ന്നു. അ​ന്ന് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​റ​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പാ​ത നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്ന​ത്.
തേ​വാ​ര​ത്തു​നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യ ക​ർ​ഷ​ക​രെ വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന് പോ​ലീ​സ് ത​ട​ഞ്ഞു. കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്.
റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് വീ​ണ്ടും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ക​ർ​ഷ​ക​സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു.