കൃ​ഷി​ക്ക് വി​ത്തെ​റി​യാ​ൻ നി​ല​മൊ​രു​ക്കി സോ​ക്ക​ർ സ്കൂ​ൾ
Monday, October 26, 2020 10:29 PM IST
തൊ​ടു​പു​ഴ: ആ​ദ്യം നൂ​റു മേ​നി വി​ള​ഞ്ഞ​തോ​ടെ തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ക​ര​കൃ​ഷി​യ്ക്ക് ഒ​രു​ക്ക​മാ​യി. കോ​വി​ഡ് കാ​ല​ത്ത് സോ​ക്ക​ർ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യാ​ണ് നി​ലം ഒ​രു​ക്കു​ന്ന​ത്. കോ​വി​ഡ് മൂ​ലം മൈ​താ​ന​ങ്ങ​ൾ​ക്കും ക​ളി​ക​ൾ​ക്കും വി​ല​ക്ക് വീ​ണ​തോ​ടെ​യാ​ണ് സോ​ക്ക​ർ സ്കൂ​ൾ അ​ക്കാ​ദ​മി പ​രി​ശീ​ല​ക​നാ​യ പി.​എ.​സ​ലിം​കു​ട്ടി​യും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളും ചേ​ർ​ന്ന് നെ​ൽ​കൃ​ഷി​യാ​രം​ഭി​ച്ച​ത്. പു​റ​പ്പു​ഴ​യി​ലെ ഒ​രേ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​വ​രു​ടെ നെ​ൽ​കൃ​ഷി. ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വംു മ​റ്റും നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ താ​ര​ങ്ങ​ളു​ടെ കാ​യി​ക ക്ഷ​മ​ത നി​ല നി​ർ​ത്താ​നാ​ണ് സോ​ക്ക​ർ സ്കൂ​ളി​ന്‍റെ​യും സ്പോ​ർ​ട്സ് ആ​ന്‍റ് ഗെ​യിം​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​യാ​രം​ഭി​ച്ച​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി മ​ഴ പെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ കൃ​ഷി നാ​ശ​മു​ണ്ടാ​യി​ല്ല. ആ​ദ്യ​ത​വ​ണ കൃ​ഷി​യി​ൽ നി​ന്നും മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ആ​ദ്യം കു​ഞ്ഞൂ​ഞ്ഞ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ൽ​വി​ത്താ​ണ് വി​ത​ച്ച​ത്. ഇ​തി​ൽ നി​ന്നും മി​ക​ച്ച വി​ള​വ് ല​ഭി​ച്ചു. ഇ​നി ഇ​നം മാ​റ്റി​യാ​യി​രി​ക്കും കൃ​ഷി​യി​റ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി പാ​ടം ഒ​രു​ക്കി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ സോ​ക്ക​ർ സ്കൂ​ളി​ന്‍റെ താ​ര​ങ്ങ​ൾ ഇ​വി​ടെ വി​ത്തെ​റി​യും.