കൊ​ലു​ന്പ​ൻ സ്മാ​ര​കം: ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Tuesday, October 27, 2020 9:45 PM IST
ചെ​റു​തോ​ണി:​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​ൻ മാ​ത്ര​മാ​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ത​ല​തൊ​ട്ട​പ്പ​ന്‍റെ സ്മാ​ര​കം മാ​റു​ന്നു.​ പൈ​നാ​വ്-​വെ​ള്ളാ​പ്പാ​റ​യി​ൽ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കൊ​ലു​ന്പ​ൻ സ്മാ​ര​ക​മാ​ണ് ഉ​ദ്ഘാ​ട​നം കാ​ത്തി​രി​ക്കു​ന്ന​ത്.​

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യ ക​രു​വെ​ള്ള​യാ​ൻ കൊ​ലു​ന്പ​ന്‍റെ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​ന് ഏ​ഴു​വ​ർ​ഷം മു​ന്പ് കെ.​എം. മാ​ണി ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. വെ​ള്ളാ​പ്പാ​റ​യി​ലെ സ​മാ​ധിസ്ഥ​ല​ത്ത് കൊ​ലു​ന്പ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത്. കൊ​ലു​ന്പ​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രും ആ​ദി​വാ​സി​ക​ളും സ്ഥി​ര​മാ​യി സ​മാ​ധി​സ്ഥ​ല​ത്ത് വി​ള​ക്ക് തെ​ളി​യി​ച്ചു​വ​രു​ന്ന​താ​ണ്. വ​ന​വി​ഭ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്പ് കൊ​ലു​ന്പ​ന്‍റെ സ​മാ​ധി സ്ഥ​ല​ത്ത് വെ​റ്റി​ല, പാ​ക്ക് ഉ​ൾ​പ്പെ​ടെ കാ​ണി​ക്ക​യ​ർ​പ്പി​ക്കു​ന്ന പ​തി​വും ആ​ദി​വാ​സി​ക​ൾ​ക്കു​ണ്ട്.

കൊ​ലു​ന്പ​ൻ സ​മാ​ധി​യി​ൽ പ്രാ​ർ​ഥി​ച്ച് വ​ന​ത്തി​ൽ​പോ​യാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​കു​ക​യി​ല്ലെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ വി​ശ്വാ​സം.​ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ്, അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കപോ​ലും സ​മ​ർ​പ്പി​ക്കു​ന്ന​ത്. കൊ​ലു​ന്പ​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പ്ര​തി​മ നി​ർ​മി​ച്ച​ത്. ആ​വ​ശ്യ​മാ​യ തു​ക​യ​നു​വ​ദി​ച്ച് സാം​സ്കാ​രി​ക വ​കു​പ്പി​ന് ഇ​തി​ന്‍റെ നി​ർ​മാ​ണ​ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​താ​ണ് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​ധിസ്ഥ​ല​ത്ത് ചു​റ്റു​മ​തി​ൽ പ​ണി​തും പ്ര​തി​മ നി​ർ​മി​ച്ചും കൊ​ലു​ന്പ​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ട​മാ​ക്കി​യെ​ങ്കി​ലും മൂ​ടി​ക്കെ​ട്ടി​യ പ്ലാ​സ്റ്റി​ക് പ​ടു​ത നീ​ക്കം ചെ​യ്യാ​നാ​യി​ട്ടി​ല്ല. പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.​

എം​എ​ൽ​എ, എ​ഡി​എം, സ​മീ​പപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​ദി​വാ​സി ഉൗ​രു​മൂ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന നി​ർ​മാ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് സ്മാ​ര​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ​എ​ന്നാ​ൽ പി​ന്നീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി കൂ​ടു​ക​യോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. കൊ​ലു​ന്പ​ൻ സ്മാ​ര​കം ഉ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന് പാ​റേ​മാ​വ് ആ​ദി​വാ​സി​കോ​ള​നി നി​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഇ​ടു​ക്കി കാ​ണാ​നെ​ത്തു​ന്ന വി​ദേ​ശീ​യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടെ​ന്ന മ​ഹാ​ത്ഭു​ത​ത്തി​ന് വ​ഴി​കാ​ട്ടി​യാ​യ കൊ​ലു​ന്പ​നെ​ക്കു​റി​ച്ച് അ​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് പ്ലാ​സ്റ്റി​ക് പ​ടു​ത​യ്ക്കു​ള്ളി​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​നി​യും മൂ​ടി​വ​ച്ചി​രി​ക്കു​ന്ന കൊ​ലു​ന്പ​ൻ സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​ന​ട​ത്താ​നി​ട​വ​രു​ത്താ​തെ കൊ​ലു​ന്പ​ൻ സ​മാ​ധി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.