ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് സ​ഹാ​യ​ത്തി​ന് ഇ​നി കു​ടും​ബ​ശ്രീ
Tuesday, October 27, 2020 9:45 PM IST
തൊ​ടു​പു​ഴ: ഹ​രി​ത​ക​ർ​മ​സേ​ന​യെ സ്വ​യം സ​ജ്ജ​രാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഇ​നി മു​ത​ൽ കു​ടും​ബ​ശ്രീ മെ​ന്‍റ​ർ​മാ​രു​ടെ സേ​വ​ന​വും. ജി​ല്ല​യി​ലെ 33 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 13 മെ​ന്‍റ​ർ​മാ​രെ (മാ​ർ​ഗ​ദ​ർ​ശി​ക​ൾ) യാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഹ​രി​ത​ക​ർ​മ സേ​ന​യെ സം​രം​ഭ​ക മാ​തൃ​ക​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് മെ​ന്‍റ​ർ​മാ​രു​ടെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യം. കു​ടും​ബ​ശ്രീ​യു​മാ​യി ഒ​ത്തു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണ് മെ​ന്‍റ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ക. ഹ​രി​ത​കേ​ര​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ അ​ത് ല​ഭ്യ​മ​ല്ലാ​ത്ത, കു​ടും​ബ​ശ്രീ​യു​മാ​യി ഒ​ത്തു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മെ​ന്‍റ​ർ​മാ​ർ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് തു​ണ​യാ​വു​ക. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തു കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് മെ​ന്‍റ​ർ​മാ​രു​ടെ നി​യോ​ഗം.
ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്ന തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളാ​യി ഹ​രി​ത​ക​ർ​മ സേ​ന​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മൊ​ക്കെ യൂ​സ​ർ​ഫീ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ക, ഈ ​ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക കൃ​ത്യ​മാ​യി അ​ക്കൗ​ണ്ട് ചെ​യ്യു​ക, ബു​ക്ക് കീ​പ്പിം​ഗ് ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളെ​ല്ലാം കു​റ്റ​മ​റ്റ​നി​ല​യി​ൽ ചെ​യ്യു​ന്ന​തി​ന് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് സ​ഹാ​യ​മാ​യി മെ​ന്‍റ​ർ​മാ​രു​ണ്ടാ​കും. ജി​ല്ല​യി​ലെ മെ​ന്‍റ​ർ​മാ​ർ​ക്ക് ഹ​രി​ത​കേ​ര​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.