മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ർ​ന്നു
Tuesday, October 27, 2020 9:48 PM IST
വ​ണ്ണ​പ്പു​റം:​ മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ർ​ന്നു.​ഒ​റ​ക​ണ്ണി കോ​ട്ട​പ്പു​റ​ത്ത് സ​ണ്ണി​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്.​
വീ​ടി​നു​ള്ളി​ൽ ക​ട്ടി​ലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​ണ്ണി​യു​ടെ ഭാ​ര്യ​യും മ​ക​നും അ​ത്‌ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​ വീ​ടി​ന്‍റെ മേ​ച്ചി​ൽ ഓ​ട് പൊ​ട്ടി​തെ​റി​ക്കു​ക​യും ഭി​ത്തി വി​ണ്ടു​കീ​റു​ക​യും ചെ​യ്തു. ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ടി.വി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ടേ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്ന​മ്മ ജോ​സ്, വാ​ർ​ഡ് മെം​ബ​ർ ഷൈ​നി റെ​ജി തു​ട​ങ്ങി​യ​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും മി​ന്ന​ലു​മാ​ണു​ണ്ടാ​യ​ത്.​ ഇ​തു പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി.