എ​ടി​എ​മ്മി​ലെ ത​ക​രാ​ർ ഉ​പയോക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു
Wednesday, October 28, 2020 11:01 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തിക്കു​ന്ന എ​ടി​എം കൗ​ണ്ട​റി​ലെ ത​ക​രാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു. പ്ര​ദേ​ശ​ത്ത് യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ ഒ​രു എ​ടി​എം കൗ​ണ്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ടെ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​താ​യി ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം ല​ഭി​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം കു​റ​യു​ക​യും ചെ​യ്താ​ലും ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ണം ല​ഭി​ക്കാ​റി​ല്ല.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഒ​ട്ടേ​റെ പേ​രാ​ണ് ഇ​ത്ത​ര​ത്തി​ലെ ത​ക​രാ​ർ​മൂ​ലം വ​ല​ഞ്ഞ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബാ​ങ്ക് ശാ​ഖ​യി​ലേ​ക്ക് അ​പേ​ക്ഷ​യു​മാ​യി പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

അ​ത്യാ​വ​ശ്യ​ത്തി​നു​വേ​ണ്ട പ​ണം ല​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ നീ​ളു​ന്ന കാ​ല​താ​മ​സം വേ​റെ​യും ഉ​ണ്ടാ​കും. അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം എ​ടി​എ​മ്മി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂല​മാ​ണ് പ​ണം ല​ഭി​ക്കാ​ത്ത​തെ​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ വാ​ങ്ങി റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ച് പ​ണം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.