ടാ​ല​ന്‍റ് ലാ​ബ് ക​ലാപ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം
Wednesday, October 28, 2020 11:02 PM IST
അ​ടി​മാ​ലി: കോ​വി​ഡ് കാ​ല​ത്തും കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ബി​ആ​ർ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ടാ​ല​ന്‍റ് ലാ​ബ് ക​ലാ പ​രി​ശീ​ല​ന​ത്തി​ന് അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സം​ഗീ​ത​ത്തി​നു പു​റ​മെ ഉ​പ​ക​ര​ണ സം​ഗീ​ത​ത്തി​ലും അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.
അ​ടി​മാ​ലി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ പി. ​അം​ബി​ക ടാ​ല​ന്‍റ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ടി​മാ​ലി ബി​ആ​ർ​സി​ക്കു​ കീ​ഴി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ടാ​ല​ന്‍റ് ലാ​ബി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ലാ​ബ് പ​ണി​ക്ക​ൻ​കു​ടി സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ ലാ​ബ് ക​ല്ലാ​ർ​കു​ട്ടി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ലാ​ബ് അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഇ​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.

അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഗം​ഗാ​ധ​ര​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ ഷാ​ജി തോ​മ​സ്, ബി​ആ​ർ​സി കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.