അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന്
Wednesday, October 28, 2020 11:02 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു​ക​ലു​ങ്ക് ഭാ​ഗ​ത്ത് മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വ​ഴി​യി​ൽ കു​ടു​ങ്ങി​യ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ രോ​ഗി മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച മ​രം ക​ട​പു​ഴ​കി വീ​ണ് ഏ​റെ സ​മ​യ​ത്തി​നു​ശേ​ഷ​മാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. ഏ​താ​നും മാ​സം മു​ന്പ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണി​രു​ന്നു.
മ​ഴ​ക്കാ​ല​ത്ത് ഭീ​തി​യോ​ടെ​യാ​ണ് വാ​ഹ​ന​യാ​ത്രി​ക​ർ നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.