ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മൊ​രു​ക്കി വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യ​ഹ​സ്തം
Wednesday, October 28, 2020 11:02 PM IST
ചെ​റു​തോ​ണി: കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ​വ​റ്റാ​ത്ത വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ നി​രാ​ലം​ബ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​ന​മൊ​രു​ങ്ങു​ന്നു. ഉ​പ്പു​തോ​ട് മു​ല്ല​വ​ന​പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഷ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മാ​ണ് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യ​ത്താ​ൽ ത​ല​ചാ​യ്ക്കാ​നി​ടം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ഷ​യു​ടെ മാ​താ​വ് ന​ൽ​കി​യ സ്ഥ​ല​ത്താ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് റ​വ​ന്യു അ​ധി​കൃ​ത​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ നി​ഷ​യു​ടെ ജീ​വി​തം ഇ​രു​ളു​നി​റ​ഞ്ഞ​താ​യി.

ആ​രോ​രും സ​ഹാ​യ​മി​ല്ലാ​തി​രു​ന്ന നി​ഷ​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ കേ​ട്ട​റി​ഞ്ഞ അ​യ​ർ​ല​ൻ​ഡ് ഡ​ബ്ലിനി​ലു​ള്ള ഫി​ബ്സ്ബ​റോ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​ണ് ഇ​വ​ർ​ക്കു വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ത​യാ​റാ​യി രം​ഗ​ത്തു​വ​ന്ന​ത്.

മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പു​തോ​ട് ഗ​വ. സ്കൂ​ളി​നു​സ​മീ​പം നാ​ലു​സെ​ന്‍റ് സ്ഥ​ല​ത്ത് ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് വീ​ടു പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​പ്പു​തോ​ട്ടി​ലെ ദീ​പി​ക ഏ​ജ​ന്‍റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ണ്ണി പു​ൽ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​നി​ർ​മാ​ണം ന​ട​ന്ന​ത്.

നാ​ളെ രാ​വി​ലെ 10-നു ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി താ​ക്കോ​ൽ കൈ​മാ​റും. ഉ​പ്പു​തോ​ട് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട്, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​മോ​ൻ വാ​സു, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.