വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭൂ​സ​മ​രം മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്
Wednesday, October 28, 2020 11:07 PM IST
ക​ട്ട​പ്പ​ന: ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത് ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് സ​മ​രം.

ആ​ദ്യ സ​മ​രം കേ​ര​ളപ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് കു​മ​ളി ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ളി​യി​ൽ ന​ട​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, രാ​ജാ​ക്കാ​ട്, അ​ടി​മാ​ലി, ദേ​വി​കു​ളം, ഇ​ടു​ക്കി, പീ​രു​മേ​ട്, ഇ​ളം​ദേ​ശം, തൊ​ടു​പു​ഴ എ​ന്നീ ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തും.

ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തു​ക, സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, ഷോ​പ്പ് സൈ​റ്റു​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​ട്ട​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, സി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.