നി​ല​വി​ൽ ക​ട്ട​പ്പ​ന​യി​ൽ മാ​ത്രം പ​രീ​ക്ഷാ​കേ​ന്ദ്രം: പി​എ​സ്‌​സി​ വ​കു​പ്പുത​ല പ​രീ​ക്ഷ​യ്ക്കു തൊ​ടു​പു​ഴ​യി​ലും കേ​ന്ദ്രം വേ​ണ​മെ​ന്ന്
Wednesday, October 28, 2020 11:08 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പി​എ​സ്‌​സി ന​ട​ത്തു​ന്ന വ​കു​പ്പുത​ല പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് കൂ​ടു​ത​ൽ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ല​വി​ൽ തൊ​ടു​പു​ഴ​യി​ൽ ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷാ കേ​ന്ദ്രം ഇ​ല്ല.

ജി​ല്ല​യി​ൽ ക​ട്ട​പ്പ​ന​യി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം ഉ​ള്ള​ത്. കോ​വി​ഡ് വ്യാ​പ​ന​കാ​ല​ത്തും മ​റ്റും ഏ​റെ ദു​രി​തം അ​നു​ഭ​വി​ച്ചാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ക​ട്ട​പ്പ​ന​യി​ലെ പ​രീ​ ക്ഷ​ാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രീ​ക്ഷ​ാസെ​ന്‍റ​റു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട്ട​പ്പ​ന​യി​ൽ മാ​ത്രം കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ, അം​ഗ​പ​രി​മി​ത​ർ, ഗ​ർ​ഭി​ണി​ക​ൾ, ആ​രോ​ഗ്യ പ്ര​ശ്നം ഉ​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഏ​റെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് ക​ട്ട​പ്പ​ന​യി​ൽ മാ​ത്രം പ​രീ​ക്ഷാകേ​ന്ദ്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്ന് വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടു​ന്ന ലോ​റേ​ഞ്ചി​ലു​ള്ള​വ​ർ​ക്കാ​ണ് ക​ട്ട​പ്പ​ന​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​നി​ടെ കൂ​ടു​ത​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും പി​എ​സ്‌​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല പ​രീ​ക്ഷ​യെ​ഴു​താ​ൻ ലോ ​റേ​ഞ്ചി​ലു​ള്ള​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ല​ർ​ച്ചെ ത​ന്നെ ഹൈ​റേ​ഞ്ചി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

പി ​എ​സ്‌​സി ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​കു​പ്പ് ത​ല​ത്തി​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചാ​ണ് ഉ​ത്ത​ര​വാ​യ​ത്. ന​വം​ബ​ർ 17, 18, 19, 23, 27, 30 ഡി​സം​ബ​ർ 3, 7 തി​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ങ്ങ​ളി​ലാ​ണ് പി​എ​സ്‌​സി മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 17, ഡി​സം​ബ​ർ 7 എ​ന്നീ തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യും മ​റ്റ് തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യും എ​ന്ന രീ​തി​യി​ലാ​ണ് സ​മ​യം പു​നഃക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഴ​യ സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണ​മെ​ങ്കി​ൽ പു​ല​ർ​ച്ചെ വാ​ഹ​നം വി​ളി​ച്ചു പോ​കു​ക​യോ ത​ലേ ദി​വ​സം ത​ന്നെ സ്ഥ​ല​ത്തെ​ത്തി ത​ങ്ങു​ക​യോ വേ​ണ​മാ​യി​രു​ന്നു. എ​ങ്കി​ലും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് തൊ​ടു​പു​ഴ​യി​ലെ​ങ്കി​ലും പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.