അ​ഞ്ചി​രി​പ്പാ​ട​ത്ത് ര​ണ്ടാംവി​ള​യു​ടെ ആ​ര​വം ഉ​യ​ർ​ന്നു
Thursday, October 29, 2020 9:57 PM IST
തൊ​ടു​പു​ഴ: പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് വീ​ണ്ടും ഞാ​റ്റു​പാ​ട്ടു​യ​ർ​ന്നു. വി​ള​വെ​ടു​ത്ത നെ​ല്ല് വി​ൽ​പ്പ​ന ന​ട​ത്തി​യ സ​പ്ലൈ​കോ​യി​ൽ നി​ന്നും പ​ണം ല​ഭി​ക്കാ​ൻ വൈ​കി​യ​തു മൂ​ല​വും കൊ​യ്യാ​ൻ ത​യാ​റാ​യ കൃ​ഷി പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന​തു മൂ​ല​മു​ണ്ടാ​യ ന​ഷ്ട​വും മ​റി​ക​ട​ന്നാ​ണ് വീ​ണ്ടും ക​ർ​ഷ​ക​ർ അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കൃ​ഷി​യി​ൽ പ​കു​തി​യോ​ള​വും ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ണു ന​ശി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള നെ​ല്ല് കൊ​യ്തെ​ടു​ത്ത പാ​ട​ത്താ​ണ് വീ​ണ്ടും ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ വി​ത്തു വി​ത​യ്ക്കു​ന്ന​ത്. ഇ​തി​നി​ടെ നെ​ല്ല് സം​ഭ​രി​ച്ച സ​പ്ലൈ​കോ​യി​ൽ നി​ന്നും കു​ടി​ശി​ക​യാ​യി ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത് ഇ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

എ​ണ്‍​പ​ത് ഏ​ക്ക​റോ​ളം വ​രു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 72 ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നും സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു മാ​സ​ത്തോ​ള​മാ​യി ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന കു​ടി​ശി​ക തു​ക ഈ ​ആ​ഴ്ച​യി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യ​തി​നു പു​റ​മെ പു​തു​കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് സ​ഹാ​യ​വു​മാ​യി. ഇ​തി​നി​ടെ ക​ഴി​ഞ്ഞ മ​ഴ​യി​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ച​ത് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റി​യി​രു​ന്നു. കൊ​യ്യാ​റാ​യ ക​തി​ർ​ക്കു​ല​ക​ളാ​ണ് കാ​റ്റി​ലും മ​ഴ​യി​ലും മ​റി​ഞ്ഞു വീ​ണു ന​ശി​ച്ച​ത്.

ഇ​തി​നു പു​റ​മെ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​യ്ത്ത് യ​ന്ത്രം കി​ട്ടാ​തെ വ​ന്ന​തു മൂ​ല​വും പ്ര​തി​സ​ന്ധി നേ​രി​ട്ടു. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്താ​ത്ത​തി​നാ​ലാ​ണ് കൊ​യ്ത്തു യ​ന്ത്രം ല​ഭി​ക്കാ​തെ വ​ന്ന​ത്. പി​ന്നീ​ട് രാ​മ​മം​ഗ​ലം കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ കൊ​യ്ത്തു യ​ന്ത്രം എ​ത്തി​ച്ചാ​ണ് പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്തു ന​ട​ത്തി​യ​ത്.

ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ പു​തി​യ കൃ​ഷി​ക്കാ​യി വി​ത്ത് വി​ത​യ്ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് കൃ​ഷി​ക്കാ​ർ ഓ​രോ ത​വ​ണ​യും നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്ന് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വ​ള്ളോ​പ്പി​ള്ളി​ൽ മാ​ത്യു പ​റ​ഞ്ഞു. പ​ക്ഷെ ഇ​ത്ത​വ​ണ​യും ക​ട​മെ​ടു​ത്തും മ​റ്റും ഇ​വ​ർ കൃ​ഷി​യി​റ​ക്കു​ക​യാ​ണ്. അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ കൊ​യ്ത്ത് ന​ട​ത്താ​വു​ന്ന ത​ര​ത്തി​ലാ​ണ് കൃ​ഷി​യൊ​രു​ക്ക​ങ്ങ​ൾ. പ​ക്ഷെ ഇ​പ്പോ​ഴും നെ​ൽ​കൃ​ഷി​യെ കൈ ​വി​ടാ​തെ സം​ര​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​മാ​യ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ​രി​ദേ​വ​നം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ കൃ​ഷി ന​ശി​ച്ചാ​ൽ ല​ഭി​ക്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മാ​ണ്.