സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ച്ച് മ​ഞ്ഞി​ൽ വി​രി​ഞ്ഞ മു​ണ്ട​ൻ​മ​ല
Thursday, October 29, 2020 9:57 PM IST
തൊ​ടു​പു​ഴ: വെ​ണ്‍​മേ​ഘ​ച്ചാ​ർ​ത്തി​ൽ മ​ഞ്ഞി​ന്‍റെ ദൃ​ശ്യ​ഭം​ഗി സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വോ​ളം നു​ക​രാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന മു​ണ്ട​ൻ​മ​ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. മു​ണ്ട​ൻ​മ​ല​യി​ൽ നി​ന്നു​ള്ള ന​യ​ന​മ​നോ​ഹ​ര​മാ​യ ദൂ​ര​ക്കാ​ഴ്ച്ച ആ​സ്വ​ദി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
തൊ​ടു​പു​ഴ-​വ​ഴി​ത്ത​ല റൂ​ട്ടി​ൽ വാ​ഴ​പ്പ​ള്ളി​യി​ൽ നി​ന്നും 1.7 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടു​ന്ന മു​ണ്ട​ൻ​മ​ല​യി​ലെ​ത്താം. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​ർ യാ​ത്ര​യാ​ണ് ഇ​വി​ടേ​യ്ക്കു​ള്ള​ത്. ഇ​വി​ടെ​യെ​ത്തി​യാ​ൽ നോ​ക്കെ​ത്താ ദൂ​ര​ത്തോ​ള​മു​ള്ള മ​ഞ്ഞി​ന്‍റെ ദൃ​ശ്യ​ഭം​ഗി പു​ല​ർ​ച്ചെ മു​ത​ൽ ക​ണ്‍​കു​ളി​ർ​ക്കെ ആ​സ്വ​ദി​ക്കാ​നാ​വും. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പാ​റ​യ്ക്ക് സ​മാ​ന​മാ​യ കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ​യും സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.
മൂ​വാ​റ്റു​പു​ഴ മ​ണി​യ​ന്ത്രം മ​ല വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന ദൂ​ര​ക്കാ​ഴ്ച​യാ​ണ് കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​രു​ന്ന​ത്. മ​ഞ്ഞു മാ​റു​ന്ന​തോ​ടെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.
പ​വ​ലി​യ​നി​ൽ നി​ന്നും സ​ന്ദ​ർ​ശ​ക​ർ​ക്ക് ദൂ​ര​ക്കാ​ഴ്ച​ക​ൾ അ​ടു​ത്തു കാ​ണു​ന്ന​തി​നാ​യി ദൂ​ര​ദ​ർ​ശി​നി​യും ഇ​തി​നു പു​റ​മെ സ്ഥാ​പി​ക്കും.
പ​വ​ലി​യ​നി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​രി​പ്പി​ട​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 14 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.
ദൂ​ര​ദ​ർ​ശി​നി കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​വി​ടേ​യ്ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഇ​ന്ന് രാ​വി​ലെ 10ന് ​പ​വ​ലി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, മെം​ബ​ർ ലീ​ല​മ്മ ജോ​സ്, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.