ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ക​ള​ക്‌ടറേ​റ്റു​പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
Thursday, October 29, 2020 10:01 PM IST
ചെ​റു​തോ​ണി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് രാ​വി​ലെ 11-ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.
തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ക്കെ​ടു​തി​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വും ലോ​ക്ക്ഡൗ​ണും​മൂ​ലം വീ​ടും ജീ​വി​ത​വും ത​ക​ർ​ന്ന ക​ർ​ഷ​ക​രു​ടെ​മേ​ൽ സ​ർ​ഫാ​സി ആ​ക്ട് പ്ര​കാ​രം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ ത​ട​യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, അ​ന്യാ​യ​മാ​യ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കു​ക, ജ​ന​വി​രു​ദ്ധ കാ​ർ​ഷി​ക ബി​ല്ല് റ​ദ്ദു​ചെ​യ്യു​ക, ഇ​ടു​ക്കി പാ​ക്കേ​ജി​ൽ​പെ​ടു​ത്തി അ​നു​വ​ദി​ച്ച അ​യ്യാ​യി​രം കോ​ടി രൂ​പ കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.
കേ​ന്ദ്ര - സം​സ്ഥ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​മൂ​ലം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 14 ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി. 22000 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന ധ​ർ​ണ ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്യും.
വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.