ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പോ​ലീ​സ്
Thursday, October 29, 2020 10:02 PM IST
മൂ​ന്നാ​ർ: ചി​കി​ത്സ വൈ​കി​യെ​ന്നാ​രോ​പി​ച്ച് രോ​ഗി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ന്പി​ല്ലെ​ന്ന് മൂ​ന്നാ​ർ പോ​ലീ​സ്. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
ഒ​രാ​ഴ്ച മു​ന്പാ​ണ് ചൊ​ക്ക​നാ​ട് സ്വ​ദേ​ശി​യെ അ​ത്യാ​സ​ന്ന നി​ല​യി​ൽ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നാ​ൽ​പ​ത് മി​നി​റ്റ് ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ക്ഷു​ഭി​ത​രാ​വു​ക​യും സം​ഭ​വം ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മൂ​ന്നാ​ർ എ​എ​സ്പി​യ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും കാ​ര്യ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പോ​ലീ​സ് എ​ത്തി​യി​ട്ടും രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ രോ​ഗി​യെ അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ​യാ​ണ് മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജെ.​എ​സ്. ബ്ര​യാ​ൻ, ഡോ. ​എ​ൻ. ജ​യ​കൃ​ഷ്ണ​ൻ, ജീ​വ​ന​ക്കാ​രാ​യ പി. ​ജ​യ, എ​സ്. ദി​നേ​ശ്, സു​ന്ദ​ർ എ​ന്നി​വ​ർ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മൂ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ച​താ​യി പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സം​ഭ​വം രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ മൊ​ബൈ​ൽ കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.