മ​ല​യാ​ള ദി​നാ​ഘോ​ഷ​വും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​വും
Friday, October 30, 2020 11:08 PM IST
ചെ​റു​തോ​ണി: കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്ന് മ​ല​യാ​ള ദി​ന​മാ​യും ഒ​രാ​ഴ്ച ഭ​ര​ണ​ഭാ​ഷാ വാ​ര​മാ​യും ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-ന് ​ചെ​റു​തോ​ണി​യി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള വി​ക​സ​ന കൈ​പ്പു​സ്ത​കം മ​ന്ത്രി പ്ര​കാ​ശ​നം​ചെ​യ്യും. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള ഡോ​ക്കു​മെ​ന്‍റ​റി​യും പു​റ​ത്തി​റ​ക്കും.

ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​വി. ക​ണ്ണ​ൻ മ​ല​യാ​ള​ദി​ന സ​ന്ദേ​ശം ന​ൽ​കും. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്് മ​ല​യാ​ളഭാ​ഷാ​ഭേ​ദ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​വ​ദി​ക്കും. എം​പി, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് എ​ൽ​പി, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യ​നാ മ​ത്സ​ര​വും എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ല​യാ​ള ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​യാ​ള​ദി​ന ഓ​ണ്‍​ലൈ​ൻ പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

മൂ​ന്നു​മി​നി​റ്റി​ൽ കൂ​ടാ​ത്ത​വി​ധം ഇ​ന്ന് മ​ല​യാ​ള ദി​ന​പ്പ​ത്ര​ത്തി​ലൊ​ന്നി​ലെ എ​ഡി​റ്റോ​റി​യ​ലാ​ണ് വാ​യ​നാ മ​ത്സ​ര​ത്തി​ന് വാ​യി​ക്കേ​ണ്ട​ത്. ഗാ​നാ​ലാ​പ​ന വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​മി​നി​റ്റി​ൽ ക​വി​യാ​ത്ത മ​ല​യാ​ള മ​ഹി​മ ഉ​ദ്ഘോ​ഷി​ക്കു​ന്ന ഗാ​ന​ഭാ​ഗ​വും ആ​ല​പി​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വി​ഡി​യോ എ​ടു​ത്ത് വാ​ട്ട്സാ​പ്പി​ൽ അ​യ​ച്ചാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ സൃ​ഷ്ടി​ക​ൾ 9496000620 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്ട്സാ​പ്പ് ചെ​യ്യ​ണം. നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ മാ​ത്ര​മേ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കൂ. മ​ത്സ​രാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ക്ലാ​സ്്, ഫോ​ട്ടോ പ​തി​ച്ച സ്കൂ​ൾ/​കോ​ള​ജ് ഐ​ഡ​ന്‍റ​റ്റി കാ​ർ​ഡ്, പൂ​ർ​ണ മേ​ൽ​വി​ലാ​സം എ​ന്നി​വ​കൂ​ടി വാ​ട്ട്സാ​പ്പി​ൽ അ​യ​യ്ക്ക​ണം.