നി​യ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​ൻ സ​ർ​ക്കാ​രി​നു പേ​ടി: ഇ​ബ്രാ​ഹിം​കു​ട്ടി
Friday, October 30, 2020 11:08 PM IST
ക​ട്ട​പ്പ​ന: ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നാ​യി നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പേ​ടി​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. നാ​ളെ ക​ട്ട​പ്പ​ന​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രം​ഭി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണം. ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി എം.​എം. മ​ണി ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡീ​ൻ കു​ര്യാ​ക്കോ​സ് ന​ട​ത്തു​ന്ന ഉ​പ​വാ​സ​സ​മ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ആ​ദ്യ​ദി​വ​സം ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, വ​ണ്ട​ൻ​മേ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

ര​ണ്ടി​ന് ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല, നാ​ലി​ന് പീ​രു​മേ​ട്, അ​ഞ്ചി​ന് ദേ​വി​കു​ളം, ആ​റി​ന് തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ മ​നോ​ജ് മു​ര​ളി, തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, തോ​മ​സ് മൈ​ക്കി​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.