ഇ​ടു​ക്കി​ ഭൂ​പ്ര​ശ്നം:​ ഡീ​ൻ കു​ര്യാ​ക്കോ​സ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന്
Friday, October 30, 2020 11:08 PM IST
തൊ​ടു​പു​ഴ: 1964​ലെ ഭൂ​പ​തി​വ് നി​യ​മ​മ​നു​സ​രി​ച്ച് പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി​യു​ടെ വി​നി​യോ​ഗ​ത്തി​ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​റ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന നി​രാ​ഹാ​ര സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.​

ജി​ല്ല​യി​ൽ ജ​ന​ജീ​വി​തം അ​സാ​ധ്യ​മാ​ക്കു​ന്ന​തും ജി​ല്ല​യു​ടെ പു​രോ​ഗ​തി ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​യ അ​ശാ​സ്ത്രീ​യ​ ക​രി​നി​യ​മ​മാ​ണ് ര​ണ്ടു​വി​വാ​ദ ഉ​ത്ത​ര​വു​ക​ളി​ലു​മു​ള്ള​ത്. ഇ​ടു​ക്കി​യൊ​ഴി​കെ മ​റ്റ് 13 ജി​ല്ല​ക​ളി​ലും പ​തി​ച്ചു കി​ട്ടി​യ ഭൂ​മി​യി​ൽ വ്യാ​പാ​ര​വ്യവ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ എ​ന്തും സാ​ധ്യ​മാ​കു​ന്പോ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം ഇ​തൊ​ന്നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

മ​റ്റ് 13 ജി​ല്ല​ക​ളി​ലേ​യും പ​ട്ട​യ ഉ​ട​മ​സ്ഥ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു മാ​ത്രം നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും 1964,1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും ഭേ​ദ​ഗ​തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

ജി​ല്ല​യി​ലെ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ അ​വി​ഹി​ത ബാ​ന്ധ​വ​ത്തി​ലൂ​ടെ ഇ​ട​തു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​പ്പോ​ൾ ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.​

നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ൽ ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ നി​രാ​ഹാ​ര സ​മ​രം പ്ര​ഖ്യാ​പി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.