മു​ണ്ട​ൻ​മ​ല​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Friday, October 30, 2020 11:13 PM IST
തൊ​ടു​പു​ഴ: മു​ണ്ട​ൻ​മ​ല​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് പു​തി​യ ചി​റ​കു​ക​ൾ ന​ൽ​കി​ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.
സൂ​ര്യോ​ദ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നോ​ഹ​ര കാ​ഴ്ച​ക​ൾ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടേ​ക്ക് എ​ത്തി​യ​തോ​ടെ ഇ​വ​ർ​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20, 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​വ​ിലി​യ​ൻ നി​ർ​മി​ച്ചു. അ​തോ​ടൊ​പ്പം ദൂ​ര​ക്കാ​ഴ്ച​ക​ളും ആ​കാ​ശ വി​സ്മ​യ​ങ്ങ​ളും കാ​ണാ​ൻ ബൈ​നോ​ക്കു​ല​റും സ്ഥാ​പി​ച്ചു.

പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട്, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ല​മ്മ ജോ​സ്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ഷീ​ന ഹ​രി​ദാ​സ്, ഷൈ​നി ഷാ​ജി, ബേ​ബി ടോം, ​കെ.​വി.​ജോ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സ​ന്തോ​ഷ്, ജി​ജോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.