ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃ​ഷി വി​ക​സി​പ്പി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Friday, October 30, 2020 11:13 PM IST
തൊ​ടു​പു​ഴ: ആ​റ്റു​കൊ​ഞ്ച്, കാ​ളാ​ഞ്ചി, ക​രി​മീ​ൻ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് മ​ത്സ്യ​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ കൃ​ഷി​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ള​ങ്ങ​ൾ, പാ​റ​മ​ട​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​വ വൃ​ത്തി​യാ​ക്കി മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്ക​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. മ​ത്സ്യ​ഗ​ന്ധി ഫി​ഷ് ഫാ​മിം​ഗ് പ്രൊ​സ​സിം​ഗ് ആ​ന്‍ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം മു​ത​ല​ക്കോ​ട​ത്ത് ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​ജി ഗോ​പാ​ല​കൃ​ഷ്ണ​കൈ​മ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​സെ​ക്ര​ട്ട​റി വി.​എ. കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.​ കെ.​സു​രേ​ഷ് ബാ​ബു, സി.​പി. കൃ​ഷ്ണ​ൻ, കെ.​കെ. ശ്രീ​കു​മാ​ർ, വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, ജോ​ർ​ജ് കോ​ണി​ക്ക​ൽ, മാ​ത്യു കു​ര്യ​ൻ, കെ.​ജി. ​ലീ​ലാ​മ്മ, എം.​കെ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.