കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന പ​രാ​തി; ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​ ജി​ല്ലാ ആ​ശു​പ​ത്രി​ സന്ദർശിച്ചു
Friday, October 30, 2020 11:14 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ആ​ർ​എം​ഒ ഡോ. ​പ്രീ​തി, അ​ന​സ്തിറ്റിസ്റ്റ് ഡോ. ​സു​ജ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

നി​ല​വി​ൽ പ​ത്തു വെ​ന്‍റി​ലേ​റ്റ​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഒ​രു വെ​ന്‍റി​ലേ​റ്റ​ർ മാ​ത്ര​മാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ടെ കോ​വി​ഡ് സൗ​ക​ര്യം ല​ഭ്യ​മാ​കാ​തെ കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​വു​ണ്ടാ​യി.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ൽ​സ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ട്ടു വെ​ന്‍റി​ലേ​റ്റ​ർ കൂ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഒ​രു വെ​ന്‍റി​ലേ​റ്റ​ർ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. എ​ട്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണെ​ങ്കി​ലും ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രും ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​വും ഇ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു.

വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഐ​സി​യു​വി​ൽ നാ​ലു മ​ണി​ക്കൂ​ർ വീ​തം ആ​റു ഷി​ഫ്റ്റ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. എ​ന്നാ​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ല. നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഡി​എം​ഒ​യ്ക്കും ക​ത്തു ന​ൽ​കു​മെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം.​പി​ള്ള അ​റി​യി​ച്ചു.

പ​ത്ത് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. ഡോ​ക്ട​ർ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​സ​ഹാ​യ​ക​രാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണ് അ​നാ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നും അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ടോം ​തോ​മ​സ് പൂ​ച്ചാ​ലി​ലാണ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യത്.