ഇ​ര​ട്ട​യാ​ർ ക​റ്റ്യാ​മ​ല പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്്ഘാ​ട​നം നാ​ളെ
Friday, October 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ക​റ്റ്യാ​മ​ല​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 30 ല​ക്ഷം രൂ​പ​യാ​ണ് പാ​ല​ത്തി​ന് അ​നു​വ​ദി​ച്ച​ത്. യോ​ഗ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും
നാ​ങ്കു​തൊ​ട്ടി, ശാ​ന്തി​ഗ്രാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ ഇ​വി​ടെ ചെ​റി​യ ഒ​രു ന​ട​പ്പാ​ലം മാ​ത്ര​മാ​ണു​ള്ള​ത്.

മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്പോ​ൾ ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ വെ​ള്ള​മു​യ​ർ​ന്നാ​ൽ നി​ല​വി​ലെ പാ​ലം വെ​ള്ള​ത്തി​ൽ​മു​ട്ടി സ​ഞ്ചാ​ര​മാ​ർ​ഗം ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.