ഭൂ​പ​തി​വ് ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം
Friday, October 30, 2020 11:18 PM IST
രാ​ജാ​ക്കാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​ജാ​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ​കു​മാ​രി ഭൂ​പ​തി​വ് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​വം​ബ​ർ ആ​റി​ന് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. 1964-ലെ ​ഭൂ​നി​യ​മ​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ഇ​ടു​ക്കി ജി​ല്ല​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ളും നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ക, ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​ഞ്ചി​ന് വൈ​കു​ന്നേ​രം മേ​ഖ​ല​യു​ടെ കീ​ഴി​ലു​ള്ള 16 യൂ​ണി​റ്റു​ക​ളി​ലും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാാ​യ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, സോ​ജ​ൻ വ​ർ​ഗീ​സ്, ടി.​ടി. ബൈ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.