നി​ഷ​യ്ക്കും മ​ക്ക​ൾ​ക്കും സ്വ​ന്ത​മാ​യൊ​രു വീ​ടാ​യി
Friday, October 30, 2020 11:18 PM IST
ചെ​റു​തോ​ണി: നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ​യ്ക്ക് വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലു​ള്ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ് ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഉ​പ്പു​തോ​ട് സ്വ​ദേ​ശി​നി മു​ല്ല​മ​ന​പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഷ നാ​രാ​യ​ണ​ന് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

ച​ട​ങ്ങി​ൽ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​മോ​ൻ വാ​സു, പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി ഫി​ലി​പ്പ്, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി. വ​ർ​ഗീ​സ്, ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.