ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ഇ​നി ഹ​രി​ത കാ​ന്പ​സ്
Friday, October 30, 2020 11:20 PM IST
ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യെ ഹ​രി​ത കാ​ന്പസാ​യി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ്ര​ഖ്യാ​പി​ച്ചു. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നും കാ​ർ​ഷി​ക സം​സ്കൃ​തി വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള തീ​വ്ര​ദൗ​ത്യ​ത്തി​ലാ​ണ് സം​സ്ഥാ​നം. ഈ ​ദൗ​ത്യ​ത്തി​ൽ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഹ​രി​ത​കേ​ര​ളം മി​ഷ​നും വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും ചേ​ർ​ന്ന് പ്ര​ള​യ​കാ​ല​ത്ത് രൂ​പീ​ക​രി​ച്ച നൈ​പ്യു​ണ്യ ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് നൈ​പു​ണ്യ ക​ർ​മ​സേ​ന സ്ഥി​രം സം​വി​ധാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഹ​രി​ത കാ​ന്പ​സി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി, ഹ​രി​തോ​ദ്യാ​നം, പൂ​ന്തോ​ട്ടം, പ​ച്ച​ത്തു​രു​ത്ത്, മ​ഴ​വെ​ള്ള സം​ഭ​ര​ണം, മ​ത്സ്യ​കൃ​ഷി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​ന്പ​സും ചു​റ്റു​വ​ട്ട​വും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും പ്ര​കൃ​തി പു​ന​ഃസ്ഥാ​പ​നം, കാ​ർ​ഷി​ക സം​സ്കൃ​തി വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​ണ് ഹ​രി​ത കാ​ന്പ​സി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന നൈ​പു​ണ്യ ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​കും. നി​​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ലക‌്ട്രി​ക്ക​ൽ, പ്ലം​ബിം​ഗ്, സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് നൈ​പു​ണ്യ സേ​ന​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ഐ​ടി​ഐ​യി​ലെ ര​ണ്ട് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രും ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ 10 പേ​രു​മാ​ണ് ക​ർ​മ​സേ​ന​യെ ന​യി​ക്കു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​കൂ​ടി എ​ത്തു​ന്ന​തോ​ടെ നൈ​പു​ണ്യ ക​ർ​മ​സേ​ന​യു​ടെ അം​ഗ​സം​ഖ്യ വ​ർ​ധി​ക്കും.

ക​ട്ട​പ്പ​ന ഐ​ടി​ഐ​യി​ൽ ചേ​ർ​ന്ന ഹ​രി​ത കാ​ന്പ​സ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടെ​സി ജോ​ർ​ജ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ആ​നീ​സ് സ്റ്റെ​ല്ല ഐ​സ​ക്കി​ന് അ​നു​മോ​ദ​ന പ​ത്രം കൈ​മാ​റി. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ക​ട്ട​പ്പ​ന കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ഗോ​വി​ന്ദ് രാ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. വി​നോ​ദ്, പ്രി​ൻ​സി​പ്പ​ൽ ആ​നി സ്റ്റെ​ല്ല ഐ​സ്ക്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പീ​റ്റ​ർ സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.