സ​ഹോ​ദ​ര​നു​പി​ന്നാ​ലെ ഡോ. ​ജ​യ​ദേ​വും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു ; വി​ശ്വ​സി​ക്കാ​നാ​വാ​തെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും
Friday, October 30, 2020 11:20 PM IST
ചെ​റു​തോ​ണി: നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഇ​ടു​ക്കി പാ​റേ​മാ​വി​ലു​ള്ള ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഡോ. ​ജെ.​ടി. ജ​യ​ദേ​വ് (30) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​നാ​യ​ത്. രോ​ഗി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹോ​ദ​ര​തു​ല്യ​നാ​യ ഡോ​ക്ട​റു​ടെ വേ​ർ​പാ​ടി​ൽ ശോ​ക​മൂ​ക​മാ​യി​രി​ക്ക​യാ​ണ് ജി​ല്ലാ ആ​സ്ഥാ​നം. ഡോ​ക്ട​റു​ടെ അ​പ​ക​ട​മ​ര​ണം ഇ​നി​യും ഇ​വ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. ഇ​ടു​ക്കി​യി​ലെ​ത്തി അ​ധി​കം വൈ​കാ​തെ​ത​ന്നെ ജ​ന​ങ്ങ​ളു​ടെ പ്രീ​തി നേ​ടി​യ യു​വ​ഡോ​ക്ട​റെ​യാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 22-ന് ​ഡോ​ക്ട​റു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ​ര​ത് മാ​ട​മ​ണ്ണി​ൽ പ​ന്പാ​ന​ദി​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ വേ​ർ​പാ​ടി​നെ​തു​ട​ർ​ന്ന് തി​രു​വ​നന്ത​പു​ര​ത്ത് കാ​ട്ടാ​ക്ക​ട​യി​ലെ വീ​ട്ടി​ലേ​ക്കു​പോ​യ ഡോ. ​ജ​യ​ദേ​വ​ൻ 29-ന് ​രാ​ത്രി​യാ​ണ് തി​രി​കെ ഇ​ടു​ക്കി​ക്കു വ​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ​നി​ന്നും രാ​ത്രി സ്വ​ന്തം ബൈ​ക്കി​ൽ ചെ​റു​തോ​ണി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​റു​പ്പം​മു​ത​ൽ ഒ​ന്നി​ച്ചു ക​ളി​ച്ചും പ​ഠി​ച്ചും വ​ള​ർ​ന്ന പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍റെ വേ​ർ​പാ​ടി​ലു​ള്ള മ​നോ​വി​ഷ​മ​വും ഉ​റ​ക്ക​ക്ഷീ​ണ​വു​മാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. റോ​ഡ​രി​കി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ലി​യി​ലാ​ണ് വാ​ഹ​നം നി​ന്നി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റു​ടെ ത​ല പോ​സ്റ്റി​ലി​ടി​ച്ചു. രാ​ത്രി ഒ​ന്നോ​ടെ​യു​ണ്ടാ​യ അ​പ​ക​ടം വി​ജ​ന​മാ​യ പാ​ത​യി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. അ​പ​ക​ട​സ​മ​യ​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

സ്ഥ​ല​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഇ​ടു​ക്കി പോ​ലീ​സാ​ണ് റോ​ഡ​ക​രി​കി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു കി​ട​ന്നി​രു​ന്ന ഡോ​ക്ട​റെ ക​ണ്ട​ത്. പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം കാ​ട്ടാ​ക്ക​ട​യി​ലെ ല​ക്ഷ്മി​വി​ലാ​സം വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ന​ഴ്സാ​യ ഗ്രീ​ഷ്മ​യാ​ണ് ഭാ​ര്യ. ധ്യാ​ൻ(4), ഗൗ​രി(2) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ഡോ​ക്ട​ർ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജോ​ലി​യാ​യ​തി​നാ​ൽ അ​ഞ്ചു​ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ലീ​വെ​ടു​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ ജോ​ലി​ചെ​യ്തി​ട്ട് തി​രി​കെ കാ​ട്ടാ​ക്ക​ട​യ്ക്ക് പോ​കു​ന്ന​തി​നാ​ണ് ഇ​ടു​ക്കി​യി​ലെ​ത്തി​യി​രു​ന്ന​ത്.