വ​ന്യ​ത​യു​ടെ വ​ശ്യമ​നോ​ഹാ​രി​ത ഫ്രെ​യി​മി​ലാ​ക്കി അ​ല​ൻ​സ് ബാ​ബ ു
Sunday, November 22, 2020 9:53 PM IST
രാ​ജാ​ക്കാ​ട്: വ​ന്യ​ത​യു​ടെ വ​ശ്യ മ​നോ​ഹാ​രി​ത ഫ്രെ​യി​മി​ലാ​ക്കി ലോ​ക​ത്തി​നു​മു​ന്നി​ൽ വി​സ്മ​യ കാ​ഴ്ച ഒ​രു​ക്കു​ന്ന ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റു​ണ്ട് രാ​ജാ​ക്കാ​ട്ട്. എ​ൻ​ആ​ർ സി​റ്റി സ്വ​ദേ​ശി​യാ​യ അ​ല​ൻ​സ് ബാ​ബു​വാ​ണ് വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫി​ക്കാ​യി ജീ​വി​തം​ത​ന്നെ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ള​ട​ക്കം നൂ​റി​ല​ധി​കം പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

ദൃ​ശ്യ മ​നോ​ഹാ​രി​ത​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ൾ കാ​മ​റ​ക​ണ്ണു​ക​ൾ​കൊ​ണ്ട് ഒ​പ്പി​യെ​ടു​ത്ത് വ​ന്യ​ത​യു​ടെ ക​ഥ​പ​റ​യു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ബാ​ബു തോ​മ​സ് എ​ന്ന അ​ല​ൻ​സ് ബാ​ബു. 35 വ​ർ​ഷ​ത്തോ​ള​മാ​യി ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ പ്ര​കൃ​തി​യും പ​ക്ഷി​ക​ളും എ​ല്ലാം മ​ന​സി​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യാ​ണ് ഫോ​ട്ടോ​ഗ്ര​ഫി​യോ​ടു​ള്ള പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് ഏ​ഴാം​ത​ര​ത്തി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫി​യി​ലൂ​ടെ ഈ ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​യ്പ് ന​ട​ത്തു​ന്ന​ത്. ഹൈ​റേ​ഞ്ചി​ന്‍റെ മ​ല​മ​ട​ക്കു​ക​ള​ട​ക്കം ക​യ​റി വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച​ക​ൾ തേ​ടി​യു​ള്ള യാ​ത്ര ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും.​സം​ര​ക്ഷി​ത വ​ന വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചു​ക​ഴി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി സ​ഞ്ച​രി​ച്ചും മാ​സ​ങ്ങ​ൾ കാ​ട്ടി​ൽ ത​ങ്ങി​യു​മാ​ണ് പ​ല ചി​ത്ര​ങ്ങ​ളും ബാ​ബു ഫ്രെ​യി​മി​ൽ പ​ക​ർ​ത്തി​യ​ത്. മൂ​ന്നു​വ​ർ​ഷ​ക്കാ​ലം ന​ട​ത്തി​യ യാ​ത്ര​ക്കൊ​ടു​വി​ലാ​ണ് ദേ​ശീ​യ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ ’ഇ​ര​യു​മാ​യി കൂ​ട്ടി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ന്ന വേ​ഴാ​ന്പ​ലി​ന്‍റെ ചി​ത്രം’ പ​ക​ർ​ത്തി​യ​ത്. സം​സ്ഥാ​ന പി​ആ​ർ​ഡി ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ്, കേ​ര​ള ബ​യോ​ഡൈ​വേ​ഴ്സി​റ്റി അ​വാ​ർ​ഡ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​വാ​ർ​ഡു​ക​ൾ, ഇ​ന്ത്യ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി കോ​ണ്‍​ഗ്ര​സ് എ​ക്സ്പോ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ല​ഭി​ച്ച അ​വാ​ർ​ഡു​ക​ളി​ൽ മി​ക​ച്ച​വ.

കാ​നോ​ണ്‍ 600 ഡി ​എ​ന്ന ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ എ​ടു​ക്കു​ന്ന സം​സ്ഥാ​ന​ത്തെ അ​പൂ​ർ​വം ചി​ല​രി​ൽ ഒ​രാ​ളാ​ണ് ബാ​ബു. എ​ട്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഈ ​ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം ഉ​ൾ​ക്കാ​ടു​ക​ളി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​ത​ട​ക്കം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കു​ന്ന​ത്.