തെ​ര​ഞ്ഞെ​ടു​പ്പ്:​ ബ്ലോ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം
Sunday, November 22, 2020 9:53 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി, ഉ​പ വ​ര​ണാ​ധി​കാ​രി, ക്ല​ർ​ക്ക് എ​ന്നി​വ​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ന്നു.
ജി​ല്ലാക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ നേ​തൃ​ത്വം ന​ൽ​കി. പോ​സ്റ്റ​ൽ ബാ​ല​റ്റ്, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്നി​വ സം​ബ​ന്ധി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ല്കി​യ​ത്.
ഇ​തോ​ടൊ​പ്പം ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യ നി​വാ​ര​ണ​വും ന​ട​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് അ​ത​ത് ദി​ന​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നാ​യും ഗൂ​ഗി​ൾ​ഷീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക രീ​തി​യി​ലും വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തു സം​ബ​ന്ധി​ച്ചും ഉ​ദ്യാ​ഗ​സ്ഥ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ല്കി. ബ്ലോ​ക്ക്ത​ല വ​ര​ണാ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ത​ല വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളെ ചേ​ർ​ത്ത് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ർ ന​ല്കി.
തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ, എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സാ​ജ​ൻ വി.​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.