ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Monday, November 23, 2020 10:09 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി​യി​ലെ പ​ട്ട​യ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി​വാ​ദി​ക​ൾ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വെ​ണ്‍​മ​ണി ക​ർ​ഷ​ക സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ന്നു.

ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​ലും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ നി​ര​വ​ധി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ കു​രു​തി​കൊ​ടു​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ക​ർ​ഷ​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ക​ർ​ഷ​ക​സ​മ​തി നേ​താ​ക്ക​ളാ​യ ജ​സ്റ്റി​ൻ ജോ​സ​ഫ്, സാ​ബു ഇ​ട​പ്പാ​ടി, ഷാ​ജി ആ​ന്പാ​ശേ​രി, അ​രു​ണ്‍ വെ​ണ്‍​മ​ണി, അ​നീ​ഷ് ത​ട്ടു​ക​ട, നി​തി​ൻ ലാ​ലു എ​ന്നി​വ​ർ പ​റ​ഞ്ഞു.