അ​ടി​മാ​ലി ഡി​വി​ഷ​നി​ൽ വനിതകളുടെ പോര്
Tuesday, November 24, 2020 9:53 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം ഡി​വി​ഷ​നാ​യ അ​ടി​മാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ഴു​ത​ട​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും ഡി​വി​ഷ​നി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണം കൊ​ഴി​പ്പി​ച്ചു ക​ഴി​ഞ്ഞു.
സോ​ളി ജീ​സ​സാ​ണ് ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് വി​ജ​യം കൈ​വ​രി​ച്ച ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ​യും വി​ജ​യ​മാ​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും.
റീ​നി ബോ​ബ​നാ​ണ് എ​ൽ​ഡി​എ​ഫി​നാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു റീ​നി പ​റ​ഞ്ഞു.
ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡി​വി​ഷ​നി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ൻ​ഡി​എ​ക്കു​ള്ള​ത്. മാ​യാ ഗോ​പി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ഥ​ത്ഥി.
വീ​ടു​ക​ൾ ക​യ​റി​യും വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ടു​മു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ​കാ​ല വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ന്നി​പ​റ​ഞ്ഞാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ​ത് വി​ക​സ​ന മു​ര​ടി​പ്പി​ന്‍റെ കാ​ല​ങ്ങ​ളാ​യി​രു​ന്നെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വാ​ദം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണ​രം​ഗം കൊ​ഴു​പ്പി​ക്കു​ക​യാ​ണ്.