പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച വ​യോ​ധി​ക​ന് കോ​വി​ഡ്
Tuesday, November 24, 2020 9:53 PM IST
ക​ട്ട​പ്പ​ന: പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ത്തു​ക​ല്ല് കു​രി​ശു​മ​ല പൂ​വ​ത്തും​തൊ​ട്ടി​യി​ൽ കു​ര്യാ​ച്ച (83)നാ​ണ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
എ​ന്നാ​ൽ എ​വി​ടെ​നി​ന്നാ​ണ് കോ​വി​ഡ് പ​ട​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് കാ​ണാ​താ​യ​തോ​ടെ അ​ടു​ത്തു​ള്ള മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. പി​ന്നീ​ട് മ​ക​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ പ​ടു​ത​ക്കു​ള​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള പ​ടു​താ​ക്കു​ള​ത്തി​ൽ എ​ട്ട​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്തി.