പ​രി​ശീ​ല​നം ഇന്നുമുതൽ
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്‌ടർ ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ 29 വ​രെ ന​ട​ക്കും. ക​ട്ട​പ്പ​ന, അ​ഴു​ത, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കു​ക​ളി​ലെ​യും ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ദേ​വി​കു​ളം, അ​ടി​മാ​ലി ബ്ലോ​ക്കി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ മൂ​ന്നാ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും ഇ​ടു​ക്കി, തൊ​ടു​പു​ഴ, ഇ​ളം​ദേ​ശം ബ്ലോ​ക്കു​ക​ളി​ലെ​യും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും പ​രി​ശീ​ല​നം 29ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ക്കും.

നീ​ക്കം ചെ​യ്തു

ഇ​ടു​ക്കി: ച​ട്ടം ലം​ഘി​ച്ചു സ്ഥാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ൾ ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നീ​ക്കം ചെ​യ്തു. മ​ണി​യാ​റ​ൻ​കു​ടി കൊ​ക്ക​ര​ക്കു​ളം, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം​ക​ണ്ടം ജം​ഗ്ഷ​ൻ, ക​ട്ട​പ്പ​ന അ​ന്പ​ല​ക്ക​വ​ല ഭാ​ഗം, പൈ​നാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും പ​തി​പ്പി​ച്ച പോ​സ്റ്റ​റു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.