പ്ര​ചാ​ര​ണ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം: ജി​ല്ലാ ക​ള​ക്‌ടർ
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ​ദി​നേ​ശ​ൻ.

ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ പൊ​തു നി​രീ​ക്ഷ​ക​ൻ രാ​ജേ​ഷ് ര​വീ​ന്ദ്ര​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് ക​ള​ക്ട​റേ​റ്റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ അ​പേ​ക്ഷ ന​ല്കി കാ​ർ​ഡ് വാ​ങ്ങ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​സ് നി​ർ​ബ​ന്ധ​മാ​ണ്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ചാ​ര​ണ​ത്തി​ൽ വ്യ​ക്തി​ഹ​ത്യ പാ​ടി​ല്ല, ജാ​തി, മ​ത, സ​മു​ദാ​യ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി വോ​ട്ടു ചോ​ദി​ക്ക​രു​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ​രാ​തി​ക​ളോ സം​ശ​യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് നി​ഷ്പ​ക്ഷ​വും സ​മാ​ധാ​ന​പ​ര​വും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വും ആ​കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പൊ​തു​നി​രീ​ക്ഷ​ക​ൻ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​വേ​ള​യി​ൽ ട്രാ​ഫി​ക് ലം​ഘ​നം പാ​ടി​ല്ലെ​ന്നും യോ​ഗ​ങ്ങ​ൾ​ക്കും പ്ര​ചാ​ര​ണ​ത്തി​നും പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ക​റു​പ്പ​സാ​മി പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ​ൻ. പ്രി​യ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഇ​ല​ക്‌ഷൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സാ​ജ​ൻ വി.​കു​ര്യാ​ക്കോ​സ്, ചെ​ല​വ് നി​രീ​ക്ഷ​ക​ൻ എ​സ്.​ഡി.​ഫെ​റോ​ൾ​ഡ് സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.