സ്ഥാ​നാ​ർ​ഥി​മാ​ർ​ക്ക് കോ​വി​ഡ്: വാ​ത്തി​ക്കു​ടി​യി​ൽ ആ​ശ​ങ്ക
Thursday, November 26, 2020 10:04 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്ന് സ്ഥാ​നാ​ർ​ഥി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​ളു​ക​ളെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ഒ​രു സ്ഥാ​നാ​ർ​ഥി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ര​ണ്ടു സ്ഥാ​നാ​ർ​ഥി​മാ​രു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​യി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രും ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ വ്യ​ക്തി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ്ഥാ​നാ​ർ​ഥി​മാ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും സ്വ​യം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മു​രി​ക്കാ​ശേ​രി ടൗ​ണ്‍ അ​ട​ച്ചു. വാ​ത്തി​ക്കു​ടി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഓ​രോ ടൗ​ണു​ക​ളും സ്ഥ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വാ​ത്തി​ക്കു​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 156 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ അ​ഞ്ചു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ സ​മീ​പ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.
ഇ​ത്ര​യ​ധി​കം പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ട് അ​ഞ്ചു​പേ​ർ​ക്കു മാ​ത്ര​മേ രോ​ഗം ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ളൂ​വെ​ന്ന​തി​നാ​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ടു​ന്ന​തും ആ​ളു​ക​ൾ കോ​വി​ഡി​നെ നി​സാ​ര​മാ​യി കാ​ണു​ന്ന​തും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ക്കി​യേ​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.