കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത​തി​നെ​തി​രേ പഞ്ചായത്ത് ഓഫീസിൽ പാ​യ വി​രി​ച്ച് കി​ട​ന്ന് സ​മ​രം
Thursday, November 26, 2020 10:05 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് നി​ഷേ​ധി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ പാ​യ വി​രി​ച്ച് കി​ട​ന്ന് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം. ഒ​ടു​വി​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പെ​ർ​മി​റ്റ് ന​ൽ​കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് താ​ന്നി​മൂ​ട് സ്വ​ദേ​ശി കെ.​കെ. ഷാ​ജി പ്ര​തി​ഷേ​ധ​വു​മാ​യി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. താ​ന്നി​മൂ​ട്ടി​ൽ വാ​ഷിം​ഗ് മെ​ഷീ​ൻ, ഫ്രി​ഡ്ജ് എ​ന്നി​വ സ​ർ​വീ​സ് ചെ​യ്യു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ് ഷാ​ജി.
ത​ന്‍റെ സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്ന് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 24-ന് ​ഷാ​ജി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ല​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പെ​ർ​മി​റ്റ് നി​ഷേ​ധി​ക്കു​ന്നെ​ന്നാ​ണ് ഷാ​ജി​യു​ടെ ആ​രോ​പ​ണം. ഇ​തോ​ടെ​യാ​ണ് പെ​ർ​മി​റ്റ് കി​ട്ടു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ പാ​യ വി​രി​ച്ചു​കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം ന​ട​ന്ന​ത്. ഇ​തോ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഷാ​ജി​ക്കു​ചു​റ്റും ത​ടി​ച്ചു​കൂ​ടി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​ഞ്ചാ​യ​ത്തി​നു​മു​ന്നി​ൽ കൂ​ട്ടം​കൂ​ടി​യ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് നേ​രി​യ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
എ​ന്നാ​ൽ കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​ണ് ഷാ​ജി​ക്ക് പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത​തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ പ​റ​ഞ്ഞു.
വാ​ണി​ജ്യ കെ​ട്ടി​ട പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​ണ്.
കൂ​ടാ​തെ ഓ​ഗ​സ്റ്റ് 24-ന് ​സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കി​യി​രു​ന്ന പ്ലാ​നി​ൽ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ അ​സി. എ​ൻ​ജി​നീ​യ​ർ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് ത​ള്ളി. പി​ന്നീ​ട് ഓ​ക്ടോ​ബ​റി​ലാ​ണ് പ്ലാ​നി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഈ ​അ​പേ​ക്ഷ​യി​ൽ പെ​ർ​മി​റ്റ് ഉ​ട​ൻ​ത​ന്നെ അ​നു​വ​ദി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.