മ​റ​യൂ​ർ ക​രി​ന്പുപാ​ട​ങ്ങ​ളി​ൽ നെ​ൽ​ക​തി​രു​ക​ളു​ടെ സ്വ​ർ​ണ​ത്തി​ള​ക്കം
Friday, November 27, 2020 9:56 PM IST
മ​റ​യൂ​ർ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​വും കാ​ട്ടാ​ന ശ​ല്യ​ത്താ​ലും ക​രി​ന്പു​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ന്പു​കൃ​ഷി ഉ​പേ​ക്ഷി​ച്ച് നെ​ല്ലു​വി​ത​ച്ച പാ​ട​ങ്ങ​ളി​ൽ നെ​ൽ​ക​തി​രു​ക​ളു​ടെ സ്വ​ർ​ണ​ത്തി​ള​ക്കം.

കാ​ന്ത​ല്ലൂ​ർ, കാ​ര​യൂ​ർ ഗ്രാ​മ നി​വാ​സി​ക​ൾ​ക്ക് വെ​ട്ടു​കാ​ട്, മാ​ശി​വ​യ​ൽ പ​യ​സ്ന​ഗ​ർ മേ​ഖ​ല​ക​ളി​ലാ​യി ഹെ​ക്ട​ർ​ക്ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്താ​ണ് ക​രി​ന്പ് കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലാ​യി പ്ര​ദേശ​ത്തു​ണ്ടാ​യ കാ​ല​ാവ​സ്ഥാ വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ ശ​ല്യ​വും​മൂ​ലം പ​ല​രും ക​രി​ന്പ് കൃ​ഷി ഉ​പേ​ക്ഷി​ച്ച് നെ​ൽ​കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

ഇ​രു​പ​ത് വ​ർ​ഷം മു​ൻ​പു​വ​രെ ഇ​വി​ടെ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നെ​ങ്കി​ലും കൃ​ഷി ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​രി​ന്പ് കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. ഇ​തും പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും നെ​ൽ കൃ​ഷി​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. മി​ക്ക പാ​ട​ങ്ങ​ളും കൊ​യ്ത്തി​നും പാ​ക​മാ​യി. വി​ള​വെ​ടു​പ്പു സ​മ​യ​ങ്ങ​ളി​ൽ വി​ല​യി​ടി​വുമൂലം ന​ഷ്ട​ത്തി​ലാ​കു​ന്ന ​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് ന്യാ​യ​വി​ല ന​ൽ​കി സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.