സ്കൂ​ൾ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി
Friday, November 27, 2020 9:56 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ആ​ദ്യ ട്രൈ​ബ​ൽ സ്കൂ​ൾ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഓ​ഫ് ഇ-​ഗ​വേ​ർ​ണ​ൻ​സ് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഡാ​റ്റ സെ​ന്‍റ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ട്രൈ​ബ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച​ത്. അ​ഞ്ച് കം​പ്യൂ​ട്ട​റു​ക​ളും 65 ഇ​ഞ്ച് എ​ൽ​ഇ​ഡി ടി​വി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ട്ട​പ്പ​ന ട്രൈ​ബ​ൽ സ്കൂ​ളി​ന് സൊ​സൈ​റ്റി ന​ൽ​കി​യ​ത്. വ്യ​ത്യ​സ്ത​മാ​യ ഇ-​ബു​ക്കു​ക​ൾ ഡി​ജി - സ്കൂ​ൾ എ​ന്ന സോ​ഫ്റ്റ് വെ​യ​റി​ലൂ​ടെ വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ പു​തി​യ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ർ മാ​ട​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.