വിമതരെ പു​റ​ത്താ​ക്കി
Friday, November 27, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ മൂ​ന്നു​പേ​രെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഏ​ഴ്, 15, 16 വാ​ർ​ഡു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ജെ​സി വ​ർ​ഗീ​സ്, ഷൈ​ജാ സ​ണ്ണി, ചാ​ൾ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ജോ​സ് അ​മ്മ​ൻ​ചേ​രി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ൽ​സ​രി​ക്കു​ന്ന സെ​ൽ​വി ഗ​ണേ​ശ​ൻ, ക​ല വി​വേ​ക് എ​ന്നി​വ​രെ​യും ഇ​വ​രെ പി​ൻ​തു​ണ​യ്ക്കു​ന്ന ഗ​ണേ​ശ​ൻ ശാ​ന്ത​പ്പ​ൻ, വി​വേ​ക് എ​ന്നി​വ​രേ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡു ചെ​യ്തു.