മു​ട്ട​ത്ത് ആ​രു നേ​ടും
Friday, November 27, 2020 10:00 PM IST
മു​ട്ടം: ഇ​രു​മു​ന്ന​ണി​ക​ളെ​യും മാ​റി മാ​റി ഭ​ര​ണ​ത്തി​ലെ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​യ മു​ട്ടം തി​രി​കെ പി​ടി​ക്കാ​നു​റ​പ്പി​ച്ച് യു​ഡി​എ​ഫും നി​ല നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും അ​ര​യും ത​ല​യും മു​റു​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്.
മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് നി​ലനി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ഇ​രു മു​ന്ന​ണി​ക​ളും തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞത​വ​ണ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ആ​റ് അം​ഗ​ങ്ങ​ളെ വീ​ത​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നുപു​റ​മെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് സീ​റ്റ് നി​ക്ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് റി​ബ​ലാ​യി മ​ത്സ​രി​ച്ച കു​ട്ടി​യ​മ്മ മൈ​ക്കി​ളും വി​ജ​യി​ച്ചു.
യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ കു​ട്ടി​യ​മ്മ മൈ​ക്കി​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. ആ​ദ്യ ഒ​ന്ന​ര വ​ർ​ഷം യു​ഡി​എ​ഫ് ഭ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ യു​ഡി​എ​ഫു​മാ​യി അ​ക​ന്നു. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ വീ​ണ്ടും കു​ട്ടി​യ​മ്മ മൈ​ക്കി​ൾ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്നു. ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് -6, കേ​ര​ള കോ​ണ്‍​ഗ്ര​സ് -6, ലീ​ഗ് -1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് ധാ​ര​ണ. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം -7, സി​പി​ഐ -3, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 2, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.
യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ ല​ഭി​ച്ചെ​ങ്കി​ലും ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന്‍റെ ക്ഷീ​ണം തീ​ർ​ക്കു​മെ​ന്നു​റ​പ്പി​ച്ചാ​ണ് ഇ​ത്ത​വ​ണ മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​നം കൊ​ഴു​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ൽ വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ​യോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഇ​തി​നു പു​റ​മെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡു​ക​ളി​ൽ സ​ജീ​വ പ്ര​ചാ​ര​ണ​ത്തി​ലാ​ണ്.
ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​യ കു​ടി​വെ​ള്ളം, പാ​ർ​പ്പി​ടം, ഗ​താ​ഗ​തം എ​ന്നി​വ​യി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. മു​ട്ട​ത്ത് അ​നു​വ​ദി​ച്ച സ്പൈ​സ​സ് പാ​ർ​ക്കും മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യും ഇ​തുവ​രെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​താ​യി എ​ൽ​ഡി​എ​ഫ് പ​റ​യു​ന്നു. ഭ​ര​ണ മി​ക​വി​ന്‍റെ പേ​രി​ൽ ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​താ​യും ഇ​തെ​ല്ലാം വോ​ട്ടാ​യി മാ​റു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.