എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 28, 2020 10:39 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, വ​ണ്ട​ൻ​മേ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ നെ​ടു​ങ്ക​ണ്ട​ത്തു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബി​ജെ​പി​യു​ടെ ശ​ബ​രി​മ​ല സ​മ​ര​ത്തി​ന്‍റെ ആ​നു​കൂ​ല്യം പ​റ്റി​യാ​ണ് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ച്ച​തെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​ഴി​മ​തി​യു​ടെ ഒ​ത്തു​തീ​ർ​പ്പ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ ത​ക​ർ​ന്ന​ടി​യു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ബി​ജെ​പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഡി. സ​ജി​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ, കെ. ​കു​മാ​ർ, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, സി. ​സ​ന്തോ​ഷ്കു​മാ​ർ, ബി​നു അ​ന്പാ​ടി, ജെ. ​ജ​യ​കു​മാ​ർ, ഗ്രീ​ഷ്മ വി​ക്ര​മ​ൻ, പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.