ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...
Sunday, November 29, 2020 10:09 PM IST
രാ​ജാ​ക്കാ​ട്ട് അ​ധ്യാ​പി​ക​മാ​രു​ടെ പോ​രാ​ട്ടം

രാ​ജ​കു​മാ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ൽ ഇ​ക്കു​റി അ​ധ്യാ​പി​ക​മാ​രു​ടെ പോ​രാ​ട്ട​മാ​ണ്. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കൊ​ച്ചു ത്രേ​സ്യ പൗ​ലോ​സ് നാ​ലാ​മ​ങ്കം കു​റി​ച്ചി​രി​ക്കു​ന്ന ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ക​ന്നി​മ​ത്സ​ര​ത്തി​ൽ​ത​ന്നെ സി​പി​എ​മ്മി​ലെ വ​നി​താ നേ​താ​വ് ടി.​എം. ക​മ​ല​ത്തെ 400 വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​ടം​പി​ടി​ച്ച കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും രാ​ജാ​ക്കാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 2010-ൽ ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ഷൈ​ല​ജ സു​രേ​ന്ദ്ര​നെ 800 വോ​ട്ടി​നും 2015-ൽ ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​എ​ൻ. മോ​ഹ​ന​നെ 1800 വോ​ട്ടു​ക​ൾ​ക്കു​മാ​ണ് കൊ​ച്ചു​ത്രേ​സ്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 1981-ലെ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ആ​ദ്യ​മാ​യി ജ​ന​വി​ധി തേ​ടി​യ​ത്. അ​ന്ന് പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ിക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. രാ​ജ​കു​മാ​രി കു​രി​ശി​ങ്ക​ൽ പൗ​ലോ​സി​ന്‍റെ മ​ക​ളാ​ണ് അ​വി​വാ​ഹി​ത​യാ​യ കൊ​ച്ചു​ത്രേ​സ്യ.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യി​രു​ന്ന ഉ​ഷാ​കു​മാ​രി​യെ എ​ൽ​ഡി​എ​ഫ് ഇ​ക്കു​റി ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ണ് ബ​ലം പ​രീ​ക്ഷി​ക്കു​ന്ന​ത്.
സി​പി​എ​മ്മി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ ഉ​ഷ​കു​മാ​രി 1986-ലാ​ണ് അ​ധ്യാ​പ​ന രം​ഗ​ത്തെ​ത്തു​ന്ന​ത്. ര​ണ്ടു​ത​വ​ണ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ഇ​വ​ർ പൊ​തു​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്. കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ബി​ജെ​പി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യി​ലും സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് എ​ൻ​ഡി​എ രാ​ജാ​ക്കാ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ രാ​ജ​കു​മാ​രി പൂ​വ​ത്തി​ങ്ക​ൽ ജ​യ്മോ​ൾ ഫ​ൽ​ഗു​ന​ൻ (47). നി​ല​വി​ൽ ബി​ജെ​പി ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. കെ​പി​എം​എ​സ് പ​ഞ്ച​മി ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ പ​രി​ച​യ​വും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​പ്പോ​ഴു​ള്ള പ്ര​ചാ​ര​ണം ഏ​റെ​യും.