ഇ​വി​ടെ ആ​ർ​ക്കും പ​ര​സ്യം പ​തി​ക്കാം
Sunday, November 29, 2020 10:09 PM IST
ചെ​റു​തോ​ണി: സ്ഥാ​നാ​ർ​ഥിക​ളു​ടെ പാ​ർ​ട്ടി​യൊ ചി​ഹ്ന​മോ പ്ര​ശ്ന​മി​ല്ല, ആ​ർ​ക്കും ഇ​വി​ടെ ഈ ​കെ​ട്ടി​ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം പ​തി​ക്കാം.

ഭൂ​മി​യാം​കു​ളം നാ​ൽ​ക​വ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ ജ​സ്റ്റി​ന്‍റെ കെ​ട്ടി​ട​മാ​ണ് ഒ​രു​സ്ഥാ​നാ​ർ​ഥിയോ​ടും പ്ര​ത്യേ​ക മ​മ​ത​യോ വി​ദ്വേ​ഷ​മോ ഇ​ല്ലാ​തെ പ​ര​സ്യം പ​തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​മാ​യി ഈ ​കെ​ട്ടി​ട​ത്തി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

അ​തി​നാ​ൽ​ത്തന്നെ കെ​ട്ടി​ട​ത്തി​ന്‍റെ വി​ശാ​ല​മാ​യ ചു​മ​രു​ക​ൾ വി​വി​ധ സ്ഥാ​നാ​ർ​ഥിമാ​രു​ടെ വ​ർ​ണാ​ഭ​മാ​യ പോ​സ്റ്റ​റു​ക​ളും ഫ്ള​ക്സു​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്ക​യാ​ണ്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാംവാ​ർ​ഡി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ലും റോ​ഡി​ന്‍റെ മ​റു​വ​ശം ആ​റാം വാ​ർ​ഡാ​യ​തി​നാ​ൽ ഇ​രു വാ​ർ​ഡു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥിക​ൾ​ക്കു​പു​റ​മെ ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥിക​ളു​ടെ പോ​സ്റ്റ​റു​ക​ൾ ഇ​വി​ടെ കാ​ണാ​നാ​വും.

ഏ​തെ​ല്ലാം സ്ഥാ​നാ​ർ​ഥിക​ളാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യാ​ൻ ഭൂ​മി​യാം​കു​ള​ത്തു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ൽ മാ​ത്രം നോ​ക്കി​യാ​ൽ മ​തി. ഓ​രോ സ്ഥാ​നാ​ർ​ഥിക​ളും പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ന്പോ​ൾ സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു​സ്ഥാ​നാ​ർ​ഥിക​ൾ​ക്കും പ​ര​സ്യം പ​തി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്ന​തും ഇ​വി​ടു​ത്തെ സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ മ​റ്റൊ​രു ല​ക്ഷ​ണ​വു​മാ​ണ്.