ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലൂ​ടെ... തൊ​ടു​പു​ഴ
Monday, November 30, 2020 10:03 PM IST
വാ​ർ​ഡ് -9 പെ​ട്ടെ​നാ​ട്

ജ​ന​റ​ൽ വാ​ർ​ഡാ​യ പെ​ട്ടെ​നാ​ട് നി​ല​നി​ർ​ത്താ​ൻ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റാ​യ ജെ​സി ജോ​ണി​യെ​യാ​ണ് വീ​ണ്ടും യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന ജെ​സി ജോ​ണി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ഇ​ത് നാ​ലാം വ​ട്ട​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യും കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​വും വ​ഹി​ച്ചു.
വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നാ​യി റി​ട്ട. കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​സി.​ടി ഫ്രാ​ൻ​സീ​സി​നെ രം​ഗ​ത്തി​റ​ക്കി​യാ​ണ് എ​ൽ​ഡി​എ​ഫ് പോ​രാ​ട്ടം ചൂ​ടു പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച ശേ​ഷം തൊ​ടു​പു​ഴ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ക​യാ​ണ് സി.​ടി. ​ഫ്രാ​ൻ​സീ​സ്.
ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റി​ൽ പ​എ​ച്ച്ഡി നേ​ടി​യ ഇ​ദ്ദേ​ഹം ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​ണ്.
റി​ട്ട. ജി​ല്ലാ ബാ​ങ്ക് റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ കെ.​എ. മോ​ഹ​ന​കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​ത്.

വാ​ർ​ഡ് -10 ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ

യു​ഡി​എ​ഫി​ൽ നി​ന്നും ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ൽ​സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. കൈ ​വി​ട്ടു പോ​യ വാ​ർ​ഡ് തി​രി​കെ പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ സ​നു കൃ​ഷ്ണ​നെ​യാ​ണ് യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ സ​നു തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2005-ൽ ​ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.
സി​റ്റിം​ഗ് വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ റി​ട്ട. എ​സ്ഐ ടി.​കെ.​സു​കു​വി​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. സി​പി​എം സ്വ​ത​ന്ത്ര​നാ​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. കെഎ​സ്എ​സ്പി​യു പെ​ൻ​ഷ​ൻ​ഭ​വ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.
തൊ​ടു​പു​ഴ യു​വ​മോ​ർ​ച്ച മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് ബേ​ബി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ കൊ​റി​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന വി​ശാ​ഖി​ന്‍റെ ക​ന്നി​മ​ത്സ​ര​മാ​ണ്.

വാ​ർ​ഡ് -11 ക​ല്ലു​മാ​രി

ജ​ന​റ​ൽ വാ​ർ​ഡാ​യ ക​ല്ലു​മാ​രി​യി​ൽ സീ​റ്റ് നി​ല​നി​ർ​ത്താ​ൻ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റെ ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​പ്പോ​ൾ എ​തി​രി​ടാ​ൻ മു​ൻ കൗ​ണ്‍​സി​ല​റെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മു​നി​സി​പ്പ​ൽ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ മാ​ത്യു ജോ​സ് തോ​ട്ടു​പു​റ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ർ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം 2001- 2005 ൽ ​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു.
സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ർ റി​നി ജോ​ഷി​യെ​യാ​ണ് വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്നു റി​നി ജോ​ഷി. സി​പി​എം സ്വ​ത​ന്ത്ര​യാ​യാ​ണ് ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ർ​ഷ​ക​നാ​യ ജോ​ഷി​യാ​ണ് ഭ​ർ​ത്താ​വ്.
ബി​ജു ബാ​ല​കൃ​ഷ്ണ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ക​ന്നി മ​ൽ​സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഡ്രൈ​വ​റാ​യ ബി​ജു ബി​ജെ​പി തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

വാ​ർ​ഡ് -12 കാ​രൂ​പ്പാ​റ

കാ​രൂ​പ്പാ​റ​യി​ൽ ഇ​ത്ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ൾ ത​മ്മി​ലു​ള്ള നേ​ർ​ക്കു നേ​ർ പോ​രാ​ട്ട​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം വി​ജ​യി​ച്ച​തി​നാ​ൽ വാ​ർ​ഡ് യു​ഡി​എ​ഫി​ന് അ​വ​കാ​ശ​പ്പെ​ടാം. എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ൽ​ഡി​എ​ഫി​ലേ​ക്കു പോ​യ​തോ​ടെ ഇ​ത്ത​വ​ണ മ​ൽ​സ​ര​ത്തി​ന് വാ​ശി​യേ​റും. ജോ​ഷി മാ​ണി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ബാ​ന​റി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ങ്കം കു​റി​ക്കു​ന്ന​ത്. മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ്ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ഷി​യു​ടെ ആ​ദ്യ​മ​ൽ​സ​ര​മാ​ണ്.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ ലി​പ്സ​ണ്‍ മാ​ത്യു​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ർ​ഷ​ക​നാ​യ ലി​പ്സ​ണ്‍ പ​ഴു​ക്കാ​കു​ളം ഹ​രി​ത റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​ണ്.
ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി അം​ഗം യു.​വി.​ഷാ​ജി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ക​ർ​ഷ​ക​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ക​ന്നി മ​ത്സ​ര​മാ​ണ്.

വാ​ർ​ഡ് -13 പ​ട്ട​യം​ക​വ​ല

എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് വാ​ർ​ഡാ​യ പ​ട്ട​യം​ക​വ​ല​യി​ൽ ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.
വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റു​ടെ ഭാ​ര്യ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സീ​റ്റി​ൽ ബീ​ന ഷെ​ല്ലി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന​ത്. ആ​ദ്യ ത​വ​ണ​യാ​ണ് മ​ത്സ​ര രം​ഗ​ത്തു വ​രു​ന്ന​ത്. ചെ​ന്പ​ര​ത്തി​യി​ൽ ഷെ​ല്ലി അ​ഗ​സ്റ്റി​നാ​ണ് ഭ​ർ​ത്താ​വ്.
കൗ​ണ്‍​സി​ല​റാ​യി​രു​ന്ന കെ.​കെ. റ​ഷീ​ദി​ന്‍റെ ഭാ​ര്യ ഷി​ജി റ​ഷീ​ദാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം സ്വ​ത​ന്ത്ര​യാ​യാ​ണ് ഷി​ജി​യു​ടെ ക​ന്നി മ​ത്സ​രം.
എ​സ്. ആ​തി​ര​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ധു​കു​മാ​റാ​ണ് ഭ​ർ​ത്താ​വ്.