തൂ​വ​ൽ വ​ശ്യ​മ​നോ​ഹ​രി​യാ​ണ്; അ​പ​ക​ട​കാ​രി​യും
Monday, November 30, 2020 10:06 PM IST
നെ​ടു​ങ്ക​ണ്ടം: അ​പ​ക​ടം ഉ​ള്ളി​ലൊ​ളി​പ്പി​ച്ച മ​നോ​ഹ​രി​യാ​ണ് തൂ​വ​ൽ അ​രു​വി​യും വെ​ള്ള​ച്ചാ​ട്ട​വും. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ആ​റോ​ളം ജീ​വ​നു​ക​ളാ​ണ് അ​രു​വി​യി​ൽ മു​ങ്ങി​ത്താ​ഴ്ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​വി​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​രു​വി​ക്കു​ഴി​യി​ൽ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ് ഇ​ന്ന​ലെ ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​നും പൊ​ലി​ഞ്ഞ​ത്. മു​രി​ക്കാ​ശേ​രി പാ​ട്ട​ത്തി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ സ​ജോ​മോ​ൻ(20), ഇ​ഞ്ച​നാ​ട്ട് ഷാ​ജി​യു​ടെ മ​ക​ൻ സോ​ണി(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ​ശ്യ​മ​നോ​ഹ​ര​മാ​ണ് തൂ​വ​ൽ അ​രു​വി​യു​ടെ കാ​ഴ്ച​ക​ൾ. ഇ​വി​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​വ​യി​ൽ പ്ര​ധാ​നം മേ​ൽ​പാ​ല​മാ​ണ്. പാ​ല​ത്തി​ലൂ​ടെ ക​യ​റി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സാ​ധി​ക്കും. താ​ഴെ​യി​റ​ങ്ങി​യാ​ൽ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് ആ​രേ​യും മോ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ത​ടാ​ക​ത്തി​ന് സ​മാ​ന​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ കു​ളി​ക്കാ​ൻ ആ​രും മോ​ഹി​ച്ചു​പോ​കും. പ്ര​ത്യേ​കി​ച്ചും കു​ട്ടി​ക​ളും യു​വാ​ക്ക​ളും. എ​ന്നാ​ൽ പാ​യ​ൽ നി​റ​ഞ്ഞ പാ​റ​ക്കെ​ട്ടു​ക​ളും നാ​ലാ​ൾ താ​ഴ്ച​യി​ലു​ള്ള ക​യ​വും ഇ​വി​ടെ ഉ​ണ്ടെ​ന്നു​ള്ള​ത് പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് അ​റി​യി​ല്ല.

ഇ​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. വെ​ള്ള​ക്കെ​ട്ടി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. തൂ​വ​ൽ അ​രു​വി​യു​ടെ ഭം​ഗി പ്ര​ശ​സ്ത​മാ​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത് അ​പ​ക​ട​ഭീ​ഷ​ണി​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.