കൊ​ളു​ത്തെ​ടു​ത്തു കൊ​ളുക്കു​മ​ല; സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി
Monday, November 30, 2020 10:06 PM IST
രാ​ജ​കു​മാ​രി: അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ സൂ​ര്യ​കി​ര​ണ​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു​തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് മാ​ർ​ച്ച് 30-ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ച കൊ​ളു​ക്കു​മ​ല​യി​ലെ ട്ര​ക്കിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സം പു​ന​രാ​രം​ഭി​ച്ചു.
ഒ​രു​മാ​സം മു​ൻ​പ് ജി​ല്ല​യി​ലെ മ​റ്റെ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നെ​ങ്കി​ലും കൊ​ളു​ക്കു​മ​ല​യി​ൽ​മാ​ത്രം സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
സു​ര്യ​നെ​ല്ലി​യി​ൽ​നി​ന്നും 12 കി​ലോ​മീ​റ്റ​റോ​ളം ദു​ർ​ഘ​ട​പാ​ത താ​ണ്ടി​യാ​ണ് കൊ​ളു​ക്കു​മ​ല​യി​ൽ എ​ത്തു​ന്ന​ത്. ജീ​പ്പ് മാ​ത്ര​മേ ഈ​വ​ഴി​യി​ൽ സ​ഞ്ച​രി​ക്കൂ.
കൊ​ളു​ക്കു​മ​ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന നൂ​റി​ല​ധി​കം ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. കൊ​ളു​ക്കു​മ​ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​ന്നി​ൽ സ​മ​രം ന​ട​ത്തി.
ദേ​വി​കു​ളം ആ​ർ​ഡി​ഒ ഓ​ഫി​സി​ലെ​ത്തി സ​ബ് ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് കൊ​ളു​ക്കു​മ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്.
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് കൊ​ളു​ക്കു​മ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​രു വാ​ഹ​ന​ത്തി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. വാ​ഹ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശ​വും സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​ണ്.
സൂ​ര്യോ​ദ​യ കാ​ഴ്ച​ക്ക് കേ​ര​ള​ത്തി​ൽ പ്ര​ശ​സ്ത​മാ​യ 10 സ്ഥ​ല​ങ്ങ​ളി​ൽ ആ​ദ്യ സ്ഥാ​ന​മാ​ണ് കൊ​ളു​ക്കു​മ​ല​ക്ക് ഉ​ള്ള​ത്. എ​ട്ടു മാ​സ​ത്തി​നു ശേ​ഷം ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​പ്പോ​ൾ ആ​ദ്യ​മാ​യി കൊ​ളു​ക്കു​മ​ല​യി​ൽ സൂ​ര്യോ​ദ​യം ക​ണ്ട​ത് ച​ല​ച്ചി​ത്ര താ​ര​വും സി​നി​മാ നി​ർ​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സും കു​ടും​ബ​വു​മാ​ണ്. ഭ​ർ​ത്താ​വ് വി​ൽ​സ​ണ്‍ തോ​മ​സ്, മ​ക്ക​ളാ​യ ഉ​മ്മി​ണി ത​ങ്ക, ഉ​മ്മു​ക്കു​ൽ​സു എ​ന്നി​വ​രും സാ​ന്ദ്ര​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വെ​സ്റ്റേ​ണ്‍ ഘ​ട്ട് ടൂ​റി​സം പ്ര​മോ​ഷ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചീ​ഫ് പ്ര​മോ​ട്ട​ർ ആ​ശി​ഷ് വ​ർ​ഗീ​സാ​ണ് സാ​ന്ദ്ര​യേ​യും കു​ടും​ബ​ത്തേ​യും കൊ​ളു​ക്കു​മ​ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ആ​ശി​ഷ് വ​ർ​ഗീ​സും ഇ​വ​രോ​ടൊ​പ്പം കൊ​ളു​ക്കു​മ​ല​യി​ൽ എ​ത്തി​യി​രു​ന്നു.