ച​ന്ദ​ന മോ​ഷ​ണം: ഒ​രാ​ൾ പി​ടി​യി​ൽ; നാ​ലു​പേ​ർ ര​ക്ഷ​പ്പെട്ടു
Monday, November 30, 2020 10:06 PM IST
മ​റ​യൂ​ർ: ച​ന്ദ​ന മോ​ഷ​ണ​ക്കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന വേ​രു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് സേ​ലം ക​ല്ലു​കു​ടി​ച്ചി ജി​ല്ല​യി​ൽ മ​ണി​യാ​റം​പാ​ള​യം സ്വ​ദേ​ശി ആ​ർ. ശ​ക്തി​വേ​ൽ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട​ൻ വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ​നി​ന്നാ​ണ് ശ​ക്തി​വേ​ലി​നെ 60 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ച​ന്ദ​ന വേ​രു​മാ​യി വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്.